HOME
DETAILS

ഡല്‍ഹി വംശഹത്യ മുന്‍കൂട്ടി ആസൂത്രണം ചെയ്തത്: 24 മണിക്കൂര്‍ മുന്‍പേ അക്രമികള്‍ക്ക് താമസസൗകര്യം ഒരുക്കി, സര്‍ക്കാരിനെയും പൊലിസിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്തി ന്യൂനപക്ഷ കമ്മിഷന്‍, സംഘ്പരിവാറിനെതിരേയും ഗുരുതര ആരോപണം

  
backup
March 04 2020 | 15:03 PM

delhi-issue-comment-commission

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തു നടന്ന മുസ്‌ലിം വംശഹത്യയില്‍ സര്‍ക്കാരിനും പൊലിസിനും സംഘ്പരിവാറിനുമെതിരേ ഗുരുതര ആരോപണവുമായി ഡല്‍ഹി ന്യൂനപക്ഷ കമ്മിഷന്‍ രംഗത്ത്. ആക്രമണം ഏകപക്ഷീയമായിരുന്നെന്നും മുന്‍കൂട്ടി ആസൂത്രണം ചെയ്തതായിരുന്നുന്നെന്നും കമ്മിഷന്‍ ചെയര്‍മാന്‍ സഫറുല്‍ ഇസ്‌ലാം ഖാന്‍ പറഞ്ഞു.
ഡല്‍ഹിയില്‍ മുസ്‌ലിംകള്‍ക്കെതിരേ ആക്രമണം നടത്താന്‍ പുറത്തുനിന്ന് രണ്ടായിരത്തോളം പേരെ എത്തിച്ചെന്ന് ആരോപിച്ച അദ്ദേഹം, ഇവരില്‍ അധികപേരെയും സ്‌കൂളുകളിലാണ് താമസിപ്പിച്ചതെന്നും വ്യക്തമാക്കി.

വിഷയത്തില്‍ സര്‍ക്കാരിനും ബി.ജെ.പിക്കും ഡല്‍ഹി പൊലിസിനുമെതിരേ ആരോപണം കടുക്കുമ്പോഴാണ് ന്യൂനപക്ഷ കമ്മിഷന്‍ ചെയര്‍മാനും ഇതേ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ അക്രമബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കവേയായിരുന്നു കമ്മിഷന്‍ ചെയര്‍മാന്റെ പ്രതികരണം.
സംഭവത്തില്‍ പൊലിസ് അക്രമികള്‍ക്ക് ഒത്താശ ചെയ്‌തെന്ന് ആരോപിച്ച അദ്ദേഹം, എവിടെനിന്നാണ് ആക്രമണത്തിനായി ഇത്രയും പേരെ എത്തിച്ചതെന്നു പൊലിസും ഇന്റലിജന്‍സ് ബ്യൂറോയും കണ്ടെത്തണമെന്നും ആവശ്യപ്പെട്ടു.

ആക്രമണത്തിന് 24 മണിക്കൂര്‍ മുന്‍പുതന്നെ ചില സ്‌കൂളുകളില്‍ ഇവര്‍ക്കു താമസസൗകര്യം ഒരുക്കിയിരുന്നതായാണ് അദ്ദേഹം ആരോപിക്കുന്നത്. ആളുകളെ അക്രമിക്കുന്നതും വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും തീയിടുന്നതും പൊലിസ് നോക്കിനിന്നു. അവര്‍ ഇക്കാര്യങ്ങള്‍ തടയുകയോ അക്രമികള്‍ക്കെതിരേ നടപടിയെടുക്കുകയോ ചെയ്തില്ല. ഇത്തരം ഓരോ വിഷയത്തിലും കമ്മിഷന്‍ ഇടപെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഡല്‍ഹിയില്‍ ആക്രമണം നടത്തിയതു പുറത്തുനിന്നുള്ളവരാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നേരത്തെതന്നെ ആരോപിച്ചിരുന്നു. വംശഹത്യയില്‍ 47 പേരാണ് കൊല്ലപ്പെട്ടിരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

താമസക്കാരോട് ബയോമെട്രിക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അഭ്യര്‍ഥിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  2 months ago
No Image

വിഴിഞ്ഞം തീരക്കടലിൽ കടലിൽ ചുഴലിക്കാറ്റിനോട് സമാനമായ ഒരു പ്രതിഭാസം; ​ദൃശ്യമായത് അരമണിക്കൂർ നേരം

Kerala
  •  2 months ago
No Image

60 വയസ്സ് കഴിഞ്ഞ സഊദികള്‍ക്കും പ്രവാസികള്‍ക്കും റിയാദ് സീസണ്‍ ഫെസ്റ്റില്‍ സൗജന്യ പ്രവേശനം

Saudi-arabia
  •  2 months ago
No Image

തെരഞ്ഞെടുപ്പിനൊരുങ്ങി മഹാവികാസ് അഘാഡി സഖ്യം; സീറ്റ് വിഭജനം പൂര്‍ത്തിയായി 

National
  •  2 months ago
No Image

ലീഗ് എസ്‌ഡിപിഐയെ പോലെയെന്ന് എംവി ഗോവിന്ദൻ; പാലക്കാട് സരിൻ ഒന്നാമതെത്തും

Kerala
  •  2 months ago
No Image

കൊല്ലത്തും ഇടുക്കിയിലും കനത്ത മഴ; മലവെള്ളപ്പാച്ചിലിൽ തൊഴിലുറപ്പ് തൊഴിലാളി മരിച്ചു, 10 ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  2 months ago
No Image

ക്യു എസ് ഫൗണ്ടേഷന്റെ അറബ് യൂണിവേഴ്‌സിറ്റി റാങ്കിംഗ് 2025 പ്രഖ്യാപിച്ചു

uae
  •  2 months ago
No Image

ഭീകരാക്രമണത്തിൽ നടുങ്ങി തുർക്കി; വെടിവെപ്പിലും,സ്ഫോടനത്തിലും നിരവധിപേർ കൊല്ലപ്പട്ടു

International
  •  2 months ago
No Image

ആറാമത് ഖത്തര്‍ അന്താരാഷ്ട്ര ആര്‍ട് ഫെസ്റ്റിവല്‍ നവംബര്‍ 25 മുതല്‍ 30 വരെ

qatar
  •  2 months ago
No Image

പാറയ്ക്കിടയില്‍ വീണ മൊബൈൽ എടുക്കാൻ ശ്രമിക്കുന്നതിനിടെ യുവതി തലകീഴായി വിടവില്‍ കുടുങ്ങി ; ഏഴ് മണിക്കൂർ പരിശ്രമത്തിനോടുവിൽ പുറത്തേക്ക്

International
  •  2 months ago