HOME
DETAILS

കെട്ടിടങ്ങള്‍ക്ക് കുറഞ്ഞ നികുതി; കോഴിക്കോട് എ.ഡി.എം 5.14 ലക്ഷം സര്‍ക്കാരിലേക്ക് തിരിച്ചടക്കണമെന്ന്

  
backup
January 29 2019 | 04:01 AM

%e0%b4%95%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%9f%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%95%e0%b5%81%e0%b4%b1%e0%b4%9e%e0%b5%8d

കോഴിക്കോട്: അഡിഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് റോഷ്‌നി നാരായണന്‍ 5.14 ലക്ഷം സര്‍ക്കാരിലേക്ക് തിരിച്ചടക്കണമെന്ന് വിവരാവകാശ രേഖ. നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും കെട്ടിടങ്ങള്‍ക്ക് ക്രമവിരുദ്ധമായി കുറഞ്ഞ നികുതി അനുവദിച്ചതു ചോദ്യം ചെയ്തു സമര്‍പ്പിച്ച പരാതിയിലാണു വിവരാവകാശ രേഖ പുറത്തുവന്നത്. മലബാര്‍ ഡെവലപ്‌മെന്റ് ഫോറം പ്രസിഡന്റ് കെ.എം ബഷീറാണ് ഇതുസംബന്ധിച്ച് രേഖകള്‍ വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടത്. ഇത്തരത്തില്‍ സര്‍ക്കാരിനുണ്ടായ ആകെ നഷ്ടം 38 ലക്ഷത്തിലധികമാണെന്നും രേഖകള്‍ വ്യക്തമാക്കുന്നു. നഗരത്തിലെ റിയല്‍ എസ്റ്റേറ്റുകാര്‍ക്കും വന്‍കിട മുതലാളിമാര്‍ക്കുമാണ് വഴിവിട്ട് ആനുകൂല്യങ്ങള്‍ നല്‍കിയത്. സാമ്പത്തിക ലാഭത്തിനു വേണ്ടി ഉദ്യോഗസ്ഥര്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന അഴിമതിക്ക് ഉദാഹരണമാണ് ഇത്തരം സംഭവങ്ങളെന്നും ഇത്തരക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കാന്‍ മുഖ്യമന്ത്രിയടക്കമുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, തഹസില്‍ദാര്‍ മാത്രമായല്ല കെട്ടിടം പരിശോധിക്കുന്നതെന്നും നിരവധി ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നികുതി അടക്കമുള്ളവ തീരുമാനിക്കുന്നതെന്നും എ.ഡി.എം റോഷ്‌നി നാരായണന്‍ പ്രതികരിച്ചു. വര്‍ഷത്തില്‍ 5000ത്തിലധികം കെട്ടിടങ്ങള്‍ക്കാണു പെര്‍മിഷന്‍ നല്‍കാറുള്ളത്. ഓരോ കെട്ടിടവും തഹസില്‍ദാര്‍ പരിശോധിക്കുക എന്നതു പ്രായോഗികമല്ല. വെവ്വേറെയുള്ള കെട്ടിടങ്ങള്‍ ഒരു യൂനിറ്റായി പരിഗണിച്ച് നികുതി നിശ്ചയിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ക്ക് പി.ഡബ്ല്യു.ഡിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സാധാരണ നടപടിക്രമങ്ങള്‍ മാത്രമാണ് ഉണ്ടായെതന്നും ഇതിന്റെ വ്യക്തതയ്ക്കാവശ്യമായ രേഖകള്‍ സര്‍ക്കാരിനും പി.ഡബ്ല്യു.ഡിക്കും സമര്‍പ്പിക്കുമെന്നും റോഷ്‌നി നാരായണന്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ വൈസ് പ്രസിഡന്റ് നുസ്‌റത്ത് ജഹാന്‍, ജോയ് ജോസഫ്, വി.പി സന്തോഷ് എന്നിവരും സംബന്ധിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  13 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  13 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  13 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  13 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  13 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  13 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  13 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  13 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  13 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  13 days ago