പ്രവാസി ക്ഷേമത്തില്‍ എന്‍.കെ പ്രേമചന്ദ്രന്റെ പ്രമേയം ലോക്‌സഭ ചര്‍ച്ച ചെയ്യുന്നു
ന്യൂഡല്‍ഹി: പ്രവാസികളുടെ ക്ഷേമം ഉറപ്പാക്കണമെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും അവശ്യപ്പെട്ട് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. നല്‍കിയ സ്വകാര്യ പ്രമേയം ലോക്‌സഭയില്‍ ചര്‍ച്ച ചെയ്യുന്നതിനുളള പട്ടികയില്‍ ഉള്‍പ്പെടുത്തി.
ഒരു വര്‍ഷം 181 ദിവസത്തില്‍ കൂടുതല്‍ വിദേശത്ത് താമസ്സിക്കുന്നവര്‍ക്ക് എന്‍.ആര്‍.ഐ പദവി ഉറപ്പാക്കുക, പ്രവാസികളുടെ വിവിധങ്ങളായുളള പ്രശ്‌ന പരിഹാരത്തിനായി ഒരു സ്ഥിരം സംവിധാനം സജ്ജമാക്കുക, വിദേശത്തുളള എല്ലാ ഇന്ത്യാക്കാര്‍ക്കും വോട്ടവകാശം നല്‍കുക,
വിദേശത്തു നിന്നും മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിനായി സമഗ്രമായ പദ്ധതി തയ്യാറാക്കുക, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിന് പ്രത്യേക പരിഗണന നല്‍കുക, പ്രവാസികളുടെ മക്കള്‍ക്ക് ഇന്ത്യയില്‍ വിദ്യാഭ്യാസത്തിനായി സംവരണം ഏര്‍പ്പെടുത്തുക, പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഇതര വിദ്യാര്‍ഥികളില്‍ നിന്നും ഈടാക്കുന്ന ഫീസിന് സമാനമായ ഫീസുമാത്രം ഈടാക്കുക, ഉത്സവകാലങ്ങളിലും പ്രത്യേക സീസണുകളിലും പ്രവാസികളില്‍ നിന്നും പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങളിലേയ്ക്കുളള യാത്രകള്‍ക്ക് താങ്ങാനാവാത്ത ചാര്‍ജ്ജ് ഈടാക്കുന്ന വിമാനകമ്പനികളുടെ ചൂഷണം അവസാനിപ്പിക്കുക, വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യാക്കാരുടെ സേവന വേതന വ്യവസ്ഥ നിജപ്പെടുത്തി ജോലി സ്ഥിരത ഉറപ്പാക്കുക, വിദേശത്ത് മരണപ്പെടുന്ന എന്‍.ആര്‍.ഐ യുടെ മൃതദേഹം നാട്ടിലെത്തിക്കാനുളള മുഴുവന്‍ ചിലവും കേന്ദ്ര സര്‍ക്കാര്‍ വഹിക്കുക എന്നിവയാണ് പ്രമേയത്തില്‍ ആവശ്യപ്പെട്ടിട്ടുളള വിഷയങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."