നാദാപുരത്ത് പൊലിസില്‍ അഴിച്ചുപണി അനിവാര്യം: എസ്.കെ.എസ്.എസ്.എഫ്
കോഴിക്കോട്: നാദാപുരത്ത് പൊലിസ് സേനയെ ഉടച്ചുവാര്‍ത്തു മതേതര സ്വഭാവമുള്ള സേനയെ നിയോഗിക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടേറിയറ്റ്. മേഖലയില്‍ നിലനില്‍ക്കുന്ന അക്രമപ്രവര്‍ത്തനങ്ങള്‍ക്കു സഹായകരമായ നിലപാടാണ് പൊലിസ് സ്വീകരിക്കുന്നതെന്നും തികച്ചും വര്‍ഗീയവല്‍ക്കരിക്കപ്പെട്ട പൊലിസ് ഉദ്യോഗസ്ഥരാണ് മേഖലയിലുള്ളതെന്നും യോഗം ആരോപിച്ചു.
അക്രമങ്ങള്‍ പെട്ടെന്ന് അമര്‍ച്ചചെയ്യാന്‍ സാധിക്കുന്ന അത്യാധുനിക സംവിധാനങ്ങളും ആവശ്യത്തിലധികം ഉദ്യോഗസ്ഥരുമുള്ള മേഖലയില്‍ ഉന്നത പൊലിസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് അക്രമങ്ങളും കവര്‍ച്ചകളും നടക്കാറുള്ളത്. അക്രമങ്ങളുടെ മറവില്‍ പ്രദേശത്തെ സമ്പന്ന കുടുംബങ്ങളെ ചൂഷണം ചെയ്യുകയെന്നത് അക്രമികളുടെയും പൊലിസിന്റെയും കൂട്ടായ അജന്‍ഡയായാണു കണ്ടുവരുന്നത്. എല്ലാ മതവിഭാഗങ്ങള്‍ക്കും പ്രാതിനിധ്യവും കാര്യക്ഷമതയുമുള്ള സേനയെയാണു പ്രദേശത്തു നിയമപാലനത്തിനു നിയോഗിക്കേണ്ടതെന്നും യോഗം ചൂണ്ടിക്കാട്ടി.
സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. അബ്ദുറഹീം ചുഴലി, ഹബീബ് ഫൈസി കോട്ടോപ്പാടം, കെ. മമ്മൂട്ടി നിസാമി തരുവണ, കുഞ്ഞാലന്‍കുട്ടി ഫൈസി, അഹ്മദ് ഫൈസി കക്കാട്, ടി.പി.സുബൈര്‍ മാസ്റ്റര്‍, ഡോ. ജാബിര്‍ ഹുദവി, ആഷിഖ് കുഴിപ്പുറം, അബ്ദുല്‍ ലത്തീഫ് പന്നിയൂര്‍, നൗഫല്‍ കുട്ടമശ്ശേരി ചര്‍ച്ചയില്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവും പി.എം റഫീഖ് അഹ്മദ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."