HOME
DETAILS
MAL
ഫൈസല്‍ വധം; പ്രതികളുടെ ജാമ്യാപേക്ഷ ഇന്നത്തേയ്ക്ക് മാറ്റി
backup
March 06 2017 | 21:03 PM
തിരൂരങ്ങാടി: കൊടിഞ്ഞി പുല്ലാണി ഫൈസല്‍ വധക്കേസിലെ രണ്ടു പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഇന്നത്തേയ്ക്കു മാറ്റി.
കേസിലെ മുഖ്യപ്രതികളിലൊരാളായ ബിബിനെ ഒളിവില്‍ താമസിക്കാന്‍ സഹായിച്ച തിരൂര്‍ ആലത്തിയൂര്‍ സ്വദേശി എടക്കാപറമ്പില്‍ രതീഷ് (27 ), കൊലയ്ക്കുപയോഗിച്ച ആയുധം സൂക്ഷിച്ച കേസില്‍ അറസ്റ്റിലായ തിരൂര്‍ തൃപ്രങ്ങോട് പൊയിലിശ്ശേരി പുതുശ്ശേരി വിഷ്ണുപ്രകാശ് (27) എന്നിവരുടെ ജാമ്യാപേക്ഷയാണ് പരപ്പനങ്ങാടി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്നു പരിഗണിക്കുക.
ശനിയാഴ്ചയാണ് പ്രതികള്‍ അപേക്ഷ നല്‍കിയത്. അപേക്ഷ തിങ്കളാഴ്ച പരിഗണിക്കുമെന്നായിരുന്നു ആദ്യ വിവരം. എന്നാല്‍, ഇത് ഇന്നത്തേയ്ക്കു മാറ്റിവയ്ക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."