ലോറിത്തൊഴിലാളികള്‍ പണിമുടക്കി; ചേളാരി ഐ.ഒ.സി പ്രവര്‍ത്തനം സ്തംഭിച്ചു
തേഞ്ഞിപ്പലം: ഇന്ത്യന്‍ ഓയല്‍ കോര്‍പറേഷന്റെ ചേളാരിയിലെ പാചക വാതക ഫില്ലിങ് പ്ലാന്റിലെ ലോറിത്തൊഴിലാളികള്‍ പണിമുടക്കിയതിനെ തുടര്‍ന്ന് ഇന്നലെ പ്ലാന്റ് പ്രവര്‍ത്തനം പൂര്‍ണമായി സ്തംഭിച്ചു. സിലിണ്ടര്‍ ലോഡുകള്‍ ലഭിക്കാന്‍ പ്ലാന്റില്‍ കാത്തുകിടക്കേണ്ട അവസ്ഥയില്‍ പ്രതിഷേധിച്ചാണ് തൊഴിലാളികള്‍ പണിമുടക്കിയത്.
പ്ലാന്റില്‍ സിലിണ്ടറുകള്‍ കെട്ടിക്കിടക്കുന്നുണ്ടെങ്കിലും ഏജന്‍സികള്‍ സിലിണ്ടറുകള്‍ എടുക്കുന്നതു കുറഞ്ഞതിനാലാണ് ലോറിക്കാര്‍ക്ക് ലോഡ് കുറയാനിടയായത്. ഇതിനു പുറമേ ലോഡെടുക്കാന്‍ കൂടുതല്‍ ലോറിക്കാര്‍ക്ക് അനുവാദം നല്കിയതും ഇതിനു കാരണമായി.
സിലിണ്ടര്‍ ലോഡുകള്‍ക്ക് ഏജന്‍സികള്‍ പണമടച്ചു ബില്ലാക്കുന്ന മുറയ്ക്കാണ് വാതക ലോഡുകള്‍ അനുവദിക്കുക. മലബാറിലെ പാചകവാതക ക്ഷാമം പരിഹരിക്കാനായി ചേളാരി പ്ലാന്റിലെ ഉല്പാദനം വര്‍ധിപ്പിച്ചിരുന്നു. ദിനംപ്രതി നൂറ് ലോഡ് സിലിണ്ടറുകള്‍ ഫില്ലിങ് പൂര്‍ത്തിയാക്കുന്നുണ്ടെങ്കിലും അന്‍പതോളം ലോഡുകള്‍ മാത്രമാണ് കയറ്റിയയക്കുന്നത്.
ഏതാനും മാസങ്ങളായി ഈ നില തുടരുകയാണ്.
പണിമുടക്കിനെ തുടര്‍ന്നു പ്ലാന്റിലെ രണ്ട് ഷിഫ്റ്റുകളും പൂര്‍ണമായും മുടങ്ങി. പ്രശ്നപരിഹാരമായില്ലെങ്കില്‍ ഇന്നും പ്ലാന്റിന്റെ പ്രവര്‍ത്തനം മുടങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."