കാസര്‍കോട് നഗരസഭ പവര്‍ ലോണ്‍ട്രി മെഷിന്‍ പദ്ധതിയും ഡി.ടി.പി സെന്ററും തുടങ്ങുന്നു
കാസര്‍കോട്: കാസര്‍കോട് നഗരസഭയില്‍ പവര്‍ ലോണ്‍ട്രി മെഷ്യന്‍ പദ്ധതിയും ഡി.ടി.പി സെന്ററും തുടങ്ങുന്നു. ഇതിനായി സാധനങ്ങള്‍ വാങ്ങുന്നതിനായി ഇന്നലെ ചേര്‍ന്ന നഗരസഭാ യോഗം തീരുമാനിച്ചു. പവര്‍ ലോണ്‍ട്രി പദ്ധതി നടപ്പാക്കുന്നതിന് വേണ്ടി വാഷിങ് മെഷിന്‍, ഡ്രൈക്‌ളീന്‍ മെഷിന്‍ എന്നിവ അടക്കമുള്ള സാധനങ്ങള്‍ വാങ്ങുന്നതിനും ഡി.ടി.പി സെന്ററും ഓണ്‍ലൈന്‍ സെന്ററും തുടങ്ങുന്നതിന് അനുബന്ധ സാധനങ്ങള്‍ വാങ്ങുന്നതിനും യോഗം അനുമതി നല്‍കി. 2018-19 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആധുനീക ഡെന്റല്‍ ചെയര്‍ വാങ്ങുന്നതിനും യോഗം അനുമതി നല്‍കി. പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിമിന് നല്‍കിയ കത്തിനെ തുടര്‍ന്ന് അദ്ദേഹം ആവശ്യപ്പെട്ട ഫയലുകള്‍ പരിശോധിക്കുന്നതിന് യോഗത്തില്‍ തീരുമാനമായി.
ഫയലുകള്‍ പരിശോധിക്കുന്നതിന് 45 ദിവസത്തെ സമയം വേണമെന്ന സെക്രട്ടറിയുടെ ആവശ്യം യോഗം അംഗീകരിച്ചു. ചെന്നിക്കരയിലെ ശ്മശാനത്തിലേക്ക് ജനറേറ്റര്‍ വാങ്ങുന്നതിനും യോഗം അനുമതി നല്‍കി. യോഗത്തില്‍ ചെയര്‍പെഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം അധ്യക്ഷയായി. ക്ലബുകള്‍ക്ക് സ്‌പോര്‍ട്‌സ് കിറ്റുകള്‍ വിതരണം ചെയ്യാനുള്ള അജണ്ടയും യോഗം അംഗീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."