കാസര്‍കോട് ഭക്ഷ്യപരിശോധനാ ലാബ് സ്ഥാപിക്കാന്‍ നടപടിയെടുക്കും: എന്‍.എ നെല്ലിക്കുന്ന്
കാസര്‍കോട്്: മായം ചേര്‍ത്ത ഭക്ഷ്യവസ്തുക്കള്‍ കണ്ടെത്തുന്നതിനും തടയുന്നതിനുമായി കാസര്‍കോട് ഭക്ഷ്യപരിശോധനാ ലാബ് സ്ഥാപിക്കുന്നതിന് ആവശ്യമായ സമര്‍ീം സര്‍ക്കാരില്‍ ചെലുത്തുമെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു.
കാസര്‍കോട് ഫുഡ് ഗ്രൈന്‍സ് ഡീലേഴ്‌സ് അസോസിയേഷന്റെ 10ാം വാര്‍ഷികാഘോഷങ്ങളുടെ സമാപനവും കുടുംബസംഗമവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭക്ഷ്യസുരക്ഷ നിയമത്തില്‍ പേരായ്മകള്‍ ഒരുപാടുണ്ട്. മായം ചേര്‍ത്ത വസ്തുക്കള്‍ വില്‍പ്പന നടത്തി പിടിക്കപ്പെടുന്നത് ഒന്നുമറിയാത്ത അവസാനത്തെ കണ്ണിയായ ചെറുകിട വ്യാപാരികളാണ്. ഭക്ഷ്യവസ്തുക്കളില്‍ മായം ചേര്‍ക്കുന്ന അതിന്റെ ആദ്യസ്രോതസിലുള്ളവര്‍ക്ക് കടുത്ത ശിക്ഷയും പിഴയും നല്‍കുന്ന രീതിയില്‍ ഭക്ഷ്യ സുരക്ഷ നിയമത്തില്‍ മാറ്റം അനിവാര്യമാണെന്ന് എം.എല്‍.എ പറഞ്ഞു. തുടര്‍ന്ന് പഴയകാല അംഗങ്ങളായ എന്‍.ഐ അബൂബക്കര്‍, ടി. ഇബ്രാഹിം, കെ.എസ് അബ്ദുല്ല ഹാജി, വാസുദേവ നായക്ക്, കെ.എ അഹമ്മദ് ഹാജി, വി.സി ഖാലിദ്, പി.എ മുഹമ്മദ് എന്നിവരെ അസോസിയേഷന്‍ രക്ഷാധികാരിയും മുന്‍മന്ത്രിയുമായ സി.ടി അഹമ്മദലി ആദരിച്ചു.
വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ. അഹമ്മദ് ഷെരീഫ് മുഖ്യാതിഥിയായിരുന്നു. പ്രസ് ക്ലബ്ബ് പ്രസിഡന്റ് ടി.എ ഷാഫി, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ. നാഗേഷ് ഷെട്ടി, ഫുഡ് ഗ്രൈന്‍സ് അസോസിയേഷന്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ. പ്രദീപ് കുമാര്‍, കെ. മുഹമ്മദ് വെല്‍ക്കം, ജനറല്‍ സെക്രട്ടറി ടി.എച്ച് അബ്ദുല്‍ റഹിമാന്‍, ട്രഷറര്‍ ഇ.എ അബ്ദുല്‍ ജലീല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."