HOME
DETAILS

പാപമോചനത്തിന്റെ അവസരങ്ങള്‍ പാഴാക്കരുത്

  
backup
June 17 2016 | 02:06 AM

ramadan-prabha-2

പാപം മനുഷ്യസഹജമാണ്. പശ്ചാത്താപമാണ് അതിന്ന് പരിഹാരം. പശ്ചാത്തപിക്കുന്നവരാണ് പാപം ചെയ്തവരിലെ ശ്രേഷ്ഠന്‍മാര്‍. നബി (സ്വ) പറഞ്ഞു: 'എല്ലാ ആദമിന്റെ പുത്രന്മാരും തെറ്റുചെയ്യുന്നവരാണ്. തെറ്റു ചെയ്യുന്നവരില്‍ ഉത്തമന്മാര്‍ പശ്ചാത്തപിച്ചു മടങ്ങുന്നവരാണ്.' (തിര്‍മിദി, ഇബ്‌നുമാജ)

വിശ്വാസിയായ ദാസന്റെ പശ്ചാത്താപത്തില്‍ അല്ലാഹുവിന്ന് അത്യധികം സന്തോഷമാണ് ഉണ്ടാകുക. വിജനമായ മരുഭൂമിയില്‍ വച്ച് നഷ്ടപ്പെട്ട യാത്രാമൃഗം തിരിച്ചുകിട്ടുമ്പോള്‍ യാത്രക്കാരനുണ്ടാകുന്ന സന്തോഷത്തേക്കാള്‍ അതിയായ സന്തോഷം അല്ലാഹുവിനുണ്ടാകുന്നു.

തെറ്റുകള്‍ ബോധ്യപ്പെട്ടും അവയില്‍ ആത്മാര്‍ഥമായി ഖേദിച്ചും കണ്ണീര്‍ പൊഴിച്ചും പശ്ചാത്തപിച്ചു പ്രാര്‍ഥിക്കുമ്പോള്‍ സത്യവിശ്വാസിയില്‍ ഈമാന്‍ വര്‍ധിക്കുകയാണ് ചെയ്യുക.
അല്ലാഹു പറഞ്ഞു: 'നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനവും, ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗവും നേടിയെടുക്കാന്‍ നിങ്ങള്‍ ധൃതിപ്പെട്ട് മുന്നേറുക. ധര്‍മ്മനിഷ്ഠപാലിക്കുന്നവര്‍ക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടതത്രെ അത്. (അതായത്) സന്തോഷാവസ്ഥയിലും വിഷമാവസ്ഥയിലും ദാനധര്‍മ്മങ്ങള്‍ ചെയ്യുകയും കോപം ഒതുക്കിവയ്ക്കുകയും മനുഷ്യര്‍ക്ക് മാപ്പ് നല്‍കുകയും ചെയ്യുന്നവര്‍ക്കുവേണ്ടി. (അത്തരം) സല്‍ക്കര്‍മ്മകാരികളെ അല്ലാഹു സ്‌നേഹിക്കുന്നു. വല്ല ദ്രോഹവും ചെയ്തുപോയാല്‍ അല്ലാഹുവെ ഓര്‍ക്കുകയും തങ്ങളുടെ പാപങ്ങള്‍ക്ക് മാപ്പു തേടുകയും ചെയ്യുന്നവര്‍ക്കുവേണ്ടി. പാപങ്ങള്‍ പൊറുക്കുവാന്‍ അല്ലാഹുവല്ലാതെ ആരാണുള്ളത്? (ആലു ഇംറാന്‍ 133 136)

നന്മകളില്‍ മറ്റാരെക്കാളും മുന്‍പന്തിയിലായിരുന്ന നബി(സ) റമദാനില്‍ അടിച്ചു വീശുന്ന കാറ്റു കണക്കെ നന്മയുമായി മുന്നേറുമായിരുന്നു. ഇബ്‌നു അബ്ബാസ്(റ) പറയുന്നു: 'നബി(സ) ജനങ്ങളില്‍വച്ച് ഏറ്റവും നന്മയുടെ ഔദാര്യവാനായിരുന്നു. റമദാനില്‍ ആയിരുന്നു അവിടുന്ന് ഏറ്റവും ഔദാര്യവാനാവുക. ഓരോ റമദാനിലും ജിബ്‌രീല്‍(അ) നബി(സ)യെ വന്ന് കാണുകയും നബി(സ) ഖുര്‍ആന്‍ ഓതി പാരായണം ഒത്തുനോക്കുകയും ചെയ്യുമായിരുന്നു. ജിബ്‌രീലിനെ കണ്ട് കഴിഞ്ഞാല്‍ നബി(സ) നന്മകളുടെ അത്യുദാരനാകും, അടിച്ച് വീശുന്ന കാറ്റിനേക്കാള്‍''(ബുഖാരി, മുസ്‌ലിം)

റമദാന്‍ വന്നെത്തിയിട്ടും പാപം പൊറുപ്പിക്കാത്തവനെ സ്വര്‍ഗത്തില്‍ നിന്നും അല്ലാഹു വിദൂരത്താക്കട്ടെ എന്ന് ജിബ്്‌രീല്‍ (അ) പ്രാര്‍ഥിച്ചപ്പോള്‍ തിരുനബി(സ്വ) ആമീന്‍ പറഞ്ഞത് നാം ഓര്‍ക്കണം. പാപം പൊറുപ്പിക്കാന്‍ ഏറ്റവും ഉത്തമമായ മാസം വേറെയില്ല എന്നതിനാല്‍ ഇനിയുള്ള ഓരോ നിമിഷവും നാം കര്‍മ്മനിരതരാകണം.

തഹജ്ജുദ് നിസ്‌കാരം പാപമോചനത്തിനുള്ള അവസരം സൃഷ്ടിക്കുന്നു. 'നിങ്ങള്‍ രാത്രിനമസ്‌കാരത്തില്‍ നിഷ്ഠയുള്ളവരാവുക. സുകൃതവാന്മാരായ പൂര്‍വികരുടെ മാതൃകയും ദൈവസാമീപ്യം നേടിത്തരുന്നതും തിന്മകളെ മായ്ച്ചുകളയുന്നതും പാപത്തില്‍നിന്ന് തടയുന്നതും ശരീരസൗഖ്യം നല്കുന്നതുമാകുന്നു രാത്രി നമസ്‌കാരം.''(ത്വബ്‌റാനി, തിര്‍മിദി)

വിടുപറയുന്നത് ജീവിതത്തിലെ സുവര്‍ണ നിമിഷങ്ങളാണെന്നും ഇനിയൊരിക്കലും അവ നമ്മിലേക്ക് തിരിച്ച് വരില്ലെന്നും നാം മനസ്സിലാക്കി ഓരോ നിമിഷവും ഇബാദത്തുകളെ കൊണ്ട് ധന്യമാക്കണം. പരലോകത്ത് മനുഷ്യന്‍ ഏറ്റവും ഖേദിക്കുക അവസരം നഷ്ടപ്പെടുത്തിയതിനായിരിക്കും എന്ന് തിരുനബി(സ്വ) പറഞ്ഞത് നമ്മുടെ ഓര്‍മ്മയില്‍ എപ്പോഴും ഉണ്ടാകണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  2 days ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  2 days ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  2 days ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  2 days ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  2 days ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  2 days ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  2 days ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 days ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  2 days ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  2 days ago