HOME
DETAILS
MAL
'കുടിവെള്ള വിതരണ നടപടികള്‍ വേഗത്തിലാക്കണം'
backup
March 06 2017 | 21:03 PM
കൊണ്ടോട്ടി: താലൂക്കില്‍ വരള്‍ച്ച രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട നടപടികള്‍ വേഗത്തിലാക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം. നടപടികള്‍ കാര്യക്ഷമമായി നടത്തുന്നതിനോടൊപ്പം കുടിവെളളത്തിന്റെ ദുരുപയോഗം തടയുന്നതിന് തദ്ദേശസ്വയം ഭരണസ്ഥാപനങ്ങള്‍ നടപടി സ്വീകരിക്കണം.
കുടിവെളള വിതണവുമായി ബന്ധപ്പെട്ട നടപടികള്‍ക്കായി പുതിയ ജീവനക്കാരെ നിയമിച്ചതായി യോഗത്തില്‍ വാട്ടര്‍ അതോറിറ്റി അസി. എന്‍ജിനീയര്‍ അറിയിച്ചു. ദേശീയപാതയിലെ പൈപ്പുകളിലുണ്ടാകുന്ന ചോര്‍ച്ച പരിഹരിക്കുന്നതിന് ദേശീയപാത അധികൃതരില്‍ നിന്ന് അനുമതി ലഭിക്കുന്നതിനുളള നടപടികള്‍ ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാഴയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വിമല പാറക്കണ്ടത്തില്‍ അധ്യക്ഷയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."