HOME
DETAILS

പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രമേയം; രണ്ടു കൗണ്‍സിലര്‍മാരെ ബി.ജെ.പി സസ്‌പെന്‍ഡ് ചെയ്തു

  
backup
March 05 2020 | 03:03 AM

%e0%b4%aa%e0%b5%97%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%b5-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae-%e0%b4%ad%e0%b5%87%e0%b4%a6%e0%b4%97%e0%b4%a4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4-21

 

 

മുംബൈ: രാജ്യത്തിലുടനീളം വന്‍ പ്രതിഷേധത്തിനിടയാക്കിയ പൗരത്വ നിയമ ഭേദഗതിയെ എതിര്‍ത്ത രണ്ടു ബി.ജെ.പി കൗണ്‍സിലര്‍മാരെ മഹാരാഷ്ട്ര പാര്‍ട്ടി ഘടകം സസ്‌പെന്‍ഡ് ചെയ്തു. സി.എ.എയ്‌ക്കെതിരായ പ്രമേയം പാസാക്കിയ സേലു മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ വിനോദ് ബോറഡെ, പാളം മുനിസിപ്പല്‍ കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ ബാല സാഹിബ് റോക്കഡെ എന്നിവര്‍ക്കെതിരേയാണ് അച്ചടക്ക നടപടി.
മഹാരാഷ്ട്ര ബി.ജെ.പി പ്രസിഡന്റ് ചന്ദ്രകാന്ത് പാട്ടീലാണ് ഇരുവരെയും സസ്‌പെന്‍ഡ് ചെയ്യുന്നതായി കത്ത് പുറപ്പെടുവിച്ചത്.
പൗരത്വ നിയമത്തിനെതിരേ വോട്ട് രേഖപ്പെടുത്തിയ ഇരു നേതാക്കളും അച്ചടക്ക ലംഘനം നടത്തിയെന്നു ചൂണ്ടിക്കാണിച്ചുള്ള കത്തില്‍ ചന്ദ്രകാന്ത് പാട്ടീലാണ് ഒപ്പുവച്ചിട്ടുള്ളത്. സസ്‌പെന്‍ഡ് ചെയ്ത കാര്യം ഉറപ്പിച്ച് ബി.ജെ.പി വക്താവ് കേശവ് ഉപാധ്യായ സസ്‌പെന്‍ഷന്‍ ലെറ്റര്‍ ട്വിറ്ററില്‍ പങ്കുവക്കുകയും ചെയ്തു. സസ്‌പെന്‍ഷന്‍ കാലാവധി വ്യക്തമാക്കാതെയാണ് കത്ത് പുറത്തുവിട്ടത്. പൗരത്വ നിയമത്തിനെതിരേ ഈ രണ്ടു തദ്ദേശസ്ഥാപനങ്ങളും പ്രമേയം പാസാക്കിയിരുന്നു.
ഫെബ്രുവരി 28നാണ് പ്രമേയം പാസാക്കിയത്. ബി.ജെ.പിക്കു കീഴിലുള്ള പര്‍ഭാനി ജില്ലയിലെ സേലു മുനിസിപ്പല്‍ കൗണ്‍സിലാണ് സി.എ.എക്കും എന്‍.ആര്‍.സിക്കും എന്‍.പി.ആറിനുമെതിരേ പ്രമേയം പാസാക്കിയത്. കൗണ്‍സിലര്‍ റഹീം ഷെയ്ഖ് മുന്നോട്ടുവച്ച പ്രമേയം 28 അംഗ കൗണ്‍സില്‍ പാസാക്കുകയായിരുന്നു. രണ്ടു ശിവസേനാ കൗണ്‍സിലര്‍മാര്‍ വോട്ടടുപ്പില്‍നിന്നു വിട്ടുനിന്നു. പ്രമേയത്തെ ആരും എതിര്‍ത്തില്ലെന്ന് കൗണ്‍സില്‍ ചെയര്‍മാന്‍ വിനോദ് ബെറോഡ് വ്യക്തമാക്കിയിരുന്നു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  13 minutes ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  22 minutes ago
No Image

'ഇന്ത്യയിലെ തന്നെ തലയെടുപ്പുള്ള പൊതു ക്യാംപസുകളില്‍ വരെയില്ലാത്ത ഒരു ശാഠ്യം എന്തിനാണ് പി.എസ്.എം.ഒക്ക് മാത്രം' നിഖാബ് വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി ടി.കെ അശ്‌റഫ് 

Kerala
  •  26 minutes ago
No Image

റോഡ് അടച്ച് സ്‌റ്റേജ് കെട്ടിയ സംഭവം; സി.പി.എം ഏരിയാ സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പൊലിസ്

Kerala
  •  33 minutes ago
No Image

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മേല്‍ക്കൈ; എല്‍.ഡി.എഫില്‍ നിന്ന് മൂന്ന് പഞ്ചായത്ത് പിടിച്ചെടുത്തു

Kerala
  •  an hour ago
No Image

നെതന്യാഹുവിന്റെ വിചാരണ തുടങ്ങി

International
  •  an hour ago
No Image

പത്താം ക്ലാസ് തോറ്റവര്‍ക്ക് ഒന്നരലക്ഷത്തിലധികം ശമ്പളം, ITIക്കാര്‍ എന്‍ജിനീയര്‍, റീഡര്‍മാര്‍ സബ് എന്‍ജിനീയര്‍മാരും; ഇതൊക്കെയാണ് KSEBയില്‍ നടക്കുന്നത്

Kerala
  •  an hour ago
No Image

വെക്കേഷനില്‍ യാത്ര പ്ലാന്‍ ചെയ്യുന്നുണ്ടോ? ധൈര്യമായി വീട് പൂട്ടി പോകാം; ദുബൈ പൊലിസിന്റെ കാവലുണ്ട്

uae
  •  2 hours ago
No Image

ഇ.വി.എമ്മിനെതിരെ ഇന്‍ഡ്യാ സഖ്യം സുപ്രിം കോടതിയിലേക്ക്

National
  •  2 hours ago
No Image

കുമാരനെല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ അറ്റക്കുറ്റപ്പണി; കോട്ടയം- എറണാകുളം റൂട്ടില്‍ ട്രെയിനുകള്‍ വൈകിയോടുന്നു

Kerala
  •  3 hours ago