കോടതിയെ വിശ്വാസമില്ലെന്ന പ്രസംഗം; ഹര്‍ഷ് മന്ദറിനോട് വിശദീകരണം നല്‍കാന്‍ സുപ്രിം കോടതി
ന്യൂഡല്‍ഹി: സുപ്രിംകോടതി ഉള്‍പ്പടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളില്‍ വിശ്വാസമില്ലെന്ന് പൊതുപ്രവര്‍ത്തകന്‍ ഹര്‍ഷ് മന്ദര്‍ നടത്തിയ പ്രസംഗത്തെക്കുറിച്ച് സുപ്രിംകോടതി മന്ദറിനോട് വിശദീകരണം തേടി. ഇന്നലെ ഡല്‍ഹി മുസ്‌ലിം വംശഹത്യയ്ക്കു കാരണമായ വിദ്വേഷ പ്രസംഗം നടത്തിയ ബി.ജെ.പി നേതാക്കള്‍ക്കെതിരേ കേസെടുക്കണമെന്ന ഹരജി പരിഗണിക്കവെ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ദെ അധ്യക്ഷനായ ബെഞ്ച് മുമ്പാകെ വിഷയം ഉന്നയിച്ചത്.
പൗരത്വ നിയമ ഭേദഗതിക്കെതിരേ ഹര്‍ഷ് മന്ദര്‍ ജാമിഅയില്‍ നടത്തിയ പ്രസംഗത്തിന്റെ വിഡിയോ ദൃശ്യങ്ങളുമായായിരുന്നു തുഷാര്‍ മേത്തയുടെ വരവ്. കേസ് പരിഗണിച്ച ഉടന്‍ തന്നെ മേത്ത ഈ വിഷയം എടുത്തിട്ടു.
ഇക്കാര്യത്തില്‍ ഹര്‍ഷ് മന്ദറിന്റെ വിശദീകരണം കേള്‍ക്കാമെന്ന് പറഞ്ഞ കോടതി വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട ഹര്‍ഷ് മന്ദറിന്റെ ഹരജി ഈ കേസിനൊപ്പം കേള്‍ക്കുന്നില്ലെന്ന് വ്യക്തമാക്കി. ഇതിനിടെ ഇടപെട്ട ഹര്‍ഷ് മന്ദറിന്റെ അഭിഭാഷകന്‍ കരുണ നന്ദി ഏകപക്ഷീയമായി ഇക്കാര്യം പറയുന്നത് ശരിയല്ലെന്ന ചൂണ്ടിക്കാട്ടി. ഈ പ്രസംഗത്തിന്റെ കോപ്പി തങ്ങള്‍ക്ക് ലഭ്യമാക്കിയിട്ടില്ലെന്നും നന്ദി ചൂണ്ടിക്കാട്ടി.
വിഡിയോ കോടതിയില്‍ പ്രദര്‍ശിപ്പിക്കാമെന്നായിരുന്നു മേത്തയുടെ നിലപാട്. എന്നാല്‍ പ്രസംഗത്തിന്റെ എഴുതിയ പകര്‍പ്പ് നല്‍കാന്‍ കോടതി നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."