രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിനെ ഏറ്റെടുക്കില്ല!
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കു മടങ്ങിയെത്തണമെന്ന ആവശ്യം രാഹുല്‍ഗാന്ധി വീണ്ടും തള്ളി. ഇക്കാര്യത്തില്‍ ഇനി പുനരാലോചനയില്ലെന്നു രാഹുല്‍ വ്യക്തമാക്കിയതായി പാര്‍ട്ടി ഉന്നത വൃത്തങ്ങളെ സൂചിപ്പിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
നേതൃവിഷയത്തില്‍ തന്റെ അഭിപ്രായം നേരത്തേതന്നെ വ്യക്തമാക്കിയതാണ്. കത്തില്‍ എല്ലാ കാര്യവും കൃത്യമായി പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് പാര്‍ട്ടി പ്രസിഡന്റായി തിരിച്ചത്തുമോയെന്ന ചോദ്യത്തിനു പോലും പ്രസക്തിയില്ലെന്നു രാഹുല്‍ ഗാന്ധി പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. സമ്മര്‍ദങ്ങള്‍ക്കു വഴങ്ങില്ലെന്നും പാര്‍ട്ടി അധ്യക്ഷസ്ഥാനത്തേക്കു വരില്ലെന്നും രാഹുല്‍ഗാന്ധി വ്യക്തമാക്കി. ഏപ്രിലില്‍ നടക്കുന്ന പാര്‍ട്ടി പ്ലീനത്തില്‍ പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കും.
നേരത്തെ, രാഹുല്‍ഗാന്ധി പാര്‍ട്ടി അധ്യക്ഷസ്ഥാനം ഒഴിഞ്ഞതോടെ മാസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിന് ഒടുവിലാണ് സോണിയാഗാന്ധിയെ കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷയാക്കിയിരുന്നത്. എന്നാല്‍, സോണിയാഗാന്ധി ആരോഗ്യപ്രയാസങ്ങള്‍ നേരിടുന്നതോടെ പാര്‍ട്ടി നാഥനില്ലാത്ത അവസ്ഥയിലാണുള്ളത്. ഇതോടെ, രാഹുലിനെ അധ്യക്ഷനായി തിരികെകൊണ്ടുവരാന്‍ സമ്മര്‍ദം ശക്തമായിരുന്നു.
ഡല്‍ഹി തെരഞ്ഞടുപ്പിലെ പാര്‍ട്ടിയുടെ ദയനീയ പരാജയവും മധ്യപ്രദേശില്‍ ബി.ജെ.പി കുതിരക്കച്ചവടത്തിന് മുതിരുന്ന സാഹചര്യത്തിലും പാര്‍ട്ടിക്ക് സജീവമായ അധ്യക്ഷനെ ആവശ്യമാണെന്നാണ് നേതാക്കളും അണികളും ഒരുപോലെ വ്യക്തമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."