ഗാന്ധിജിയെ അറിയല്‍ കാലഘട്ടത്തിന്റെ ആവശ്യം:ടി. പത്മനാഭന്‍
കണ്ണൂര്‍: ഗാന്ധിജിയെ അറിയുകയെന്നത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ചെറുകഥാകൃത്ത് ഡോ. ടി. പത്മനാഭന്‍. മാധവറാവുസിന്ധ്യാ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ 'ഗാന്ധിജിയെ അറിയുക ഇന്ത്യയെ അറിയുക' പദ്ധതിയുടെ ഒന്‍പതാംഘട്ടം ദീനുല്‍ ഇസ്‌ലാംസഭ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗാന്ധിജി ജീവിച്ചതും മരിച്ചതും നമുക്ക് വേണ്ടിയാണ്. ഗാന്ധിജി ഇന്ന് ഓര്‍മയായെങ്കിലും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഇന്നും മറക്കാന്‍ സാധിക്കില്ല. ഗാന്ധിജിയുടെ മഹത്വങ്ങള്‍ അറിഞ്ഞ് ജീവിതചര്യയിലേക്ക് പകര്‍ത്തുകയെന്നതായിരിക്കണം ഇനിയുള്ള തലമുറയുടെ കടമയെന്നും പത്മനാഭന്‍ പറഞ്ഞു. എം.ആര്‍.എസ് ട്രസ്റ്റ് ചെയര്‍മാന്‍ കെ. പ്രമോദ് അധ്യക്ഷനായി. കെ.എം സാബിറ ലൈബ്രറിക്കുള്ള പുസ്തകങ്ങള്‍ ഏറ്റവാങ്ങി. ടി. ഷറഫുദ്ദീന്‍, അഫ്‌സല്‍ മഠത്തില്‍, പി.കെ നൗഷാദ്, എം. മുഹമ്മദ് ഹനീഫ, പി. വിനോദ്, കെ. രൂപേഷ്, കെ.പി ജോഷില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."