ഗൃഹാതുരത്വം പകര്‍ന്ന് എസ്.എന്‍ അലുമിനി സംഗമം
കണ്ണൂര്‍: എസ്.എന്‍ കോളജിന്റെ പൂര്‍വ വിദ്യാര്‍ഥികൂട്ടായ്മയായ എസ്.എന്‍ ഒരോര്‍മ അംഗങ്ങള്‍ ഒത്തുകൂടി. ഇതാദ്യമായാണ് 1960 മുതല്‍ 2017 വരെയുള്ള പൂര്‍വ വിദ്യാര്‍ഥികള്‍ ഒരേവേദിയില്‍ കലാലയ സ്മരണകളുമായി ഒത്തുചേര്‍ന്നത്. സംഗമം പ്രിന്‍സിപ്പല്‍ ഡോ. ശിവദാസന്‍ തിരുമംഗലത്ത്, എസ്.എന്‍ ട്രസ്റ്റ് എക്‌സിക്യൂട്ടീവ് അംഗം അരയാക്കണ്ടി സന്തോഷ്, അലുമിനി പ്രസിഡന്റ് കെ. ബാലചന്ദ്രന്‍, 1960ലെ പൂര്‍വ വിദ്യാര്‍ഥി പി. ദിവാകരന്‍, കോളജ് യൂനിയന്‍ ചെയര്‍മാന്‍ ഷമല്‍ വീനസ് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.
എസ്.എന്‍ കോളജ് ശിലാശില്‍പികളായ ഹരിദാസ് ഗോവര്‍ധന്‍ ദാസ്, കായ്യത്ത് ദാമോദരന്‍ എന്നിവര്‍ക്കുള്ള അനുസ്മരണത്തിനും ആദരവിനും സാക്ഷിയാകാന്‍ അവരുടെ കുടുംബാംഗങ്ങളും എത്തിയിരുന്നു.
കോളജ് ലൈബ്രറിയില്‍ ആരംഭിക്കുന്ന അലുമനൈ കോര്‍ണറിലേക്കുള്ള ബുക്ക് ബാങ്കിനു ദിശാ ചെയര്‍മാന്‍ സി. ജയചന്ദ്രന്‍ തുടക്കമിട്ടു. പൂര്‍വ വിദ്യാര്‍ഥിയും കായിക പ്രതിഭയുമായിരുന്ന രാജരത്‌നത്തിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ ഔട്ട് സ്റ്റാന്റിങ് സ്‌പോര്‍ട്‌സ് പെഴ്‌സണ്‍ അവാര്‍ഡ് പ്രിന്‍സിപ്പല്‍ ദേശീയ കായികതാരം ശ്രീരാഗിന് സമ്മാനിച്ചു .സര്‍വകലാശാലാ കായിക കലാപ്രതിഭകളെയും എന്‍.സി.സി എന്‍.എസ്.എസ് കേഡറ്റുകളെയും അനുമോദിച്ചു. ചടങ്ങില്‍ കെ. ബാലചന്ദ്രന്‍ അധ്യക്ഷനായി. ടി.ഒ മോഹനന്‍, അഡ്വ. പി. ശശി, ഡോ. കെ. അജയകുമാര്‍, ഡോ. എന്‍. സാജന്‍, സി. വിനോദ്, എ.പി സുരേഷ് ബാബു, മഹേഷ് ചന്ദ്രബാലിഗ, പ്രൊഫ. സനോജ്, പ്രൊഫ. സി.പി ശ്രീനാഥ്, ഒ.ടി കൃഷ്ണദാസ്, അജയ് ശങ്കര്‍, എം.എന്‍ സുനില്‍, രാജന്‍ അഴീക്കോടന്‍, എ.കെ ശരീഫ്, അബ്ദുല്‍വഹാബ്, എ.വി സുരേഷ് ബാബു, അനില്‍ ഇടത്തില്‍, സന്തോഷ് ഫല്‍ഗുനന്‍, രത്‌നകുമാര്‍ മൊറായി, പി.കെ ദിനേശ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."