കെ.എസ്.ആര്.ടി.സി: ശമ്പളം ഇന്നു നല്‍കുമെന്ന് മന്ത്രി
തിരുവനന്തപുരം: നഷ്ടം കുറയ്ക്കുന്നതിന്റെ ഭാഗമായി കെ.എസ്.ആര്.ടി.സി ബസുകളുടെ എണ്ണം വെട്ടിക്കുറച്ചെങ്കിലും യാത്രക്കാരുടെ എണ്ണം കുറഞ്ഞിട്ടില്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രന്. 984 സര്‍വിസുകളാണ് ഇക്കാലയളവില്‍ വെട്ടിക്കുറച്ചത്.
ഇന്ധനക്കാശു പോലും കിട്ടാത്ത റൂട്ടുകളിലെ സര്‍വിസുകളാണ് ഒഴിവാക്കിയത്. ഇത്തരം സ്ഥലങ്ങളില്‍ യാത്രപ്രശ്നമുണ്ടാകുമെന്നതു സ്വഭാവികമാണ്. എന്നാല്‍ അല്പം ക്ഷമിച്ചാല്‍ സ്ഥിതി മാറും. ആളുകളെ തൃപ്തിപ്പെടുത്താനും പ്രാദേശിക സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയും സര്‍വിസ് നടത്താനാവില്ലെന്നും നിയമസഭയില്‍ ധനാഭ്യര്ഥനച്ചര്ച്ചക്കുള്ള മറുപടിയില്‍ മന്ത്രി വ്യക്തമാക്കി.
ജീവനക്കാര്‍ക്ക് ഇന്നു മുതല്‍ ശമ്പളം നല്കി തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.പെന്ഷന് കൊടുക്കാനുള്ള മുഴുവന്‍ സംഖ്യയും സഹകരണ ബാങ്കുകളുമായി കണ്‍സോര്‍ഷ്യം രൂപീകരിച്ച് സര്‍ക്കാര്‍ ഗ്യാരന്റിനിന്ന് കൃത്യമായ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഡിപ്പോകള്‍ പണയംവച്ച് ശമ്പളം കൊടുക്കാന്‍ പണം കണ്ടെത്തുന്ന നടപടി ഇനിയുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."