അപകടഭീഷണി ഉയര്‍ത്തി ചേലേരി കനാല്‍
ചേലേരി: പഴശ്ശി ജലസേചന പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച ചേലേരി കനാല്‍ അപകടാവസ്ഥയില്‍. വളവില്‍ ചേലേരിയിലെ വയലില്‍ കൂടി കടന്നുപോകുന്ന കോണ്‍ക്രീറ്റ് തൂണിനു മുകളില്‍ നിര്‍മിച്ച കനാലാണു ദ്രവിച്ചു അപകടാവസ്ഥയിലായത്. കോണ്‍ക്രീറ്റ് തൂണുകള്‍ വിണ്ടുകീറി ഏതുസമയവും നിലം പതിക്കുമെന്ന അവസ്ഥയിലാണ്. കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്നുവീണ് കമ്പികള്‍ പുറത്ത് കാണുന്നുണ്ട്. ചേലേരി യു.പി സ്കൂളിനു സമീപത്ത് നിന്ന് എടകൈയിലേക്കുള്ള റോഡ് ഈ കനാലിന്റെ സമീപത്ത് കൂടിയാണ് കടന്നുപോകുന്നത്. വിദ്യാര്‍ഥികളും സ്ത്രീകളും ഉള്‍പ്പെടയുള്ള നിരവധിപേര്‍ ഇതുവഴി നടന്നു പോകുന്നുണ്ട്. പഴശ്ശി ജല സേചന പദ്ധതിയുടെ ഭാഗമായി വര്‍ഷങ്ങള്‍ക്കുമുമ്പ് നിര്‍മിച്ചതാണ് ഈ കനാല്‍. എന്നാല്‍ പദ്ധതി ഉപേക്ഷിച്ച മട്ടാണ്. നിരവധി കനാലുകള്‍ ഇത്തരത്തില്‍ അപകട ഭീഷണി ഉയര്‍ത്തുന്നുണ്ട്. ഭീഷണി അകറ്റുന്നതിനു വേണ്ടി അധികാരികള്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."