'ചുങ്കത്തറ കൃഷിഭവനു മുന്നില്‍ ധര്‍ണ സംഘടിപ്പിക്കും'
നിലമ്പൂര്‍: കര്‍ഷക പെന്‍ഷന്‍ അടക്കം വിതരണം ചെയ്യാത്ത എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയത്തില്‍ പ്രതിഷേധിച്ച് നാളെ ചുങ്കത്തറ കൃഷി ഭവനുമുന്‍പില്‍ ധര്‍ണ സംഘടിപ്പിക്കുമെന്ന് കര്‍ഷക കോണ്‍ഗ്രസ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പ്രകൃതി ക്ഷോഭവും വരള്‍ച്ചയും കാരണം കൃഷി നശിച്ചവര്‍ക്ക് ന്യായമായ നഷ്ട പരിഹാരം നല്‍കുക, എല്ലാ കൃഷിക്കാരുടെയും കാര്‍ഷിക കടങ്ങള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുക, അര്‍ഹതപ്പെട്ട മുഴുവന്‍ കാര്‍ഷകര്‍ക്കും കാര്‍ഷിക പെന്‍ഷന്‍ അടിയന്തിരമായി വിതരണം ചെയ്യുക, നാളികേര സംഭരണത്തിലെ കുടിശ്ശിക കൊടുത്തു തീര്‍ക്കുക, വന്യമൃഗ ശല്യംമൂലം കൃഷി നശിച്ചവര്‍ക്ക് നഷ്ടപരിഹാര തുക നല്‍കുക, റബറിന് നല്‍കിയിരുന്ന വില ഇന്‍സന്റീവ് പുനസ്ഥാപിക്കുക, ഭക്ഷ്യ വസ്തുക്കളുടെ വിലക്കയറ്റം തടയുക, കര്‍ഷക സമിതികളുടെ നിര്‍ത്തലാക്കിയ സൗജന്യ വൈദ്യുതി പുനസ്ഥാപിക്കുക, ക്ഷീര കര്‍ഷകര്‍ക്ക് തുടങ്ങിയ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ചുങ്കത്തറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ നടത്തുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ നിയോജക മണ്ഡലം പ്രസിഡന്റ് സി.പി കുഞ്ഞുമുഹമ്മദ്, സെക്രട്ടറി വിജയന്‍ നീലാമ്പ്ര, മണ്ഡലം പ്രസിഡന്റ് ഉമ്മര്‍, റജി തടത്തില്‍, ബേബി മുണ്ടക്കയം, പി.ഐ ജേക്കബ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."