എംബസിയില്‍ നല്‍കിയ പരാതി വ്യാജമാണെന്ന് തെളിഞ്ഞെന്ന്
നിലമ്പൂര്‍: പത്ത് വര്‍ഷം മുമ്പ് ജോലിസ്ഥലത്ത് നിന്നു മലയാളി യുവാവ് പണവുമായി മുങ്ങിയെന്ന വാര്‍ത്ത വ്യാജമാണെന്ന് തെളിഞ്ഞതായി ബന്ധപ്പെട്ടവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. റിയാദിലെ ജോലിസ്ഥലത്തു നിന്നു പണവുമായി എടക്കര സ്വദേശി നാഗേരി ഖമറുദ്ദീന്‍ മുങ്ങിയെന്നായിരുന്നു വിദേശ മലയാള പത്രത്തിലെ വാര്‍ത്ത.
മലയാളി യുവാവിനെതിരേ സ്‌പോണ്‍സര്‍ ഇന്ത്യന്‍ എംബസിയില്‍ പരാതി നല്‍കിയിരുന്നു. ഖമറുദ്ദീന്റെ ബന്ധു തമ്പലക്കോടന്‍ സത്താറിന്റെ പരാതിയിലാണ് ഖമറുദ്ദീനെതിരെ വാര്‍ത്തവന്നത്.
എന്നാല്‍ പരാതി വ്യാജമായിരുന്നെന്ന് അടുത്ത ദിവസം നാട്ടിലെത്തിയ സത്താര്‍ നാട്ടുകാരെയും ബന്ധുക്കളെയും വിവരം അറിയിച്ചതോടെയാണ് ഖമറുദ്ദീനെതിരേ വന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് തെളിഞ്ഞത്.
ഉയര്‍ന്ന ശമ്പളത്തില്‍ റിയാദിലെ മറ്റൊരു സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന ഖമറുദ്ദീനെ കഫീല്‍ നിര്‍ബന്ധപൂര്‍വം സത്താറിന്റെ സ്ഥാപനത്തിലേക്ക് ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. ഇതിന് തയാറാവാതെ വന്നതോടെയാണ് സത്താറിനെ സ്വാധീനിച്ച് ഖമറുദ്ദീനെതിരേ വ്യാജപരാതി നല്‍കിയതെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. വാര്‍ത്ത പ്രചരിച്ചത് ഖമറുദ്ദീനെയും കുടുംബത്തെയും ഏറെ വേദനിപ്പിച്ചിരുന്നു.
സത്താര്‍ നാട്ടിലെത്തി ബന്ധുക്കളോടും നാട്ടുക്കാരോടും സത്യാവസ്ഥ പറഞ്ഞ് കമറുദ്ദീനോട് ക്ഷമപണം നടത്തുകയും ചെയ്തു. വാര്‍ത്ത സമ്മേളനത്തില്‍ നാഗേരി ഖമറുദ്ദീന്‍, തമ്പലക്കോടന്‍ സത്താര്‍, കക്കറ അബ്ദുള്‍ റഷീദ്, മാഞ്ചേരി കുരിക്കള്‍ റഷീദ്, കുന്നത്തുപറമ്പില്‍ മുജീബ് റഹ്മാന്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."