സാഹിത്യം ഹൃദയഭാഷയിലാകണം: ഭാസ്‌കര പൊതുവാള്‍
ശ്രീകണ്ഠപുരം: സാഹിത്യവും കലയും ഹൃദയഭാഷയിലാവണമെന്ന് നാടകകൃത്തും മലയാള പാഠശാലാ ഡയരക്ടറുമായ ടി.പി ഭാസ്‌കര പൊതുവാള്‍. സാഹിത്യ തീരം പുഴയോര ചര്‍ച്ചയില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പഴയകാല നന്‍മകളെ ഇന്നിന്റെ പ്രയോഗത്തില്‍ വരുത്തി നന്‍മയുടെ വഴിയിലൂടെയാവണം കലകളെന്നും ഭാസ്‌കര പൊതുവാള്‍ പറഞ്ഞു.
സുസ്മിതാ ബാബു, റീജാ മുകുന്ദന്‍ എന്നിവരുടെ കഥാസമാഹാരങ്ങളായ ഉടല്‍ വേരുകള്‍, ഒളിഞ്ഞ് നോട്ടക്കാരി എന്നിവ ചര്‍ച്ച ചെയ്തു. എഴുത്തുകാരന്‍ പ്രമോദ് കൂവേരി ഉദ്ഘാടനം ചെയ്തു. രാധാകൃഷ്ണന്‍ മാണിക്കോത്ത് അധ്യക്ഷനായി. പ്രേമജാ ഹരീന്ദ്രന്‍, നസ്‌റി നമ്പ്രം പുസ്തകാവതരണം നടത്തി.
ബഷീര്‍ പെരുവളത്തുപറമ്പ്, എന്‍.കെ.എ ലത്തീഫ്, എം.വി ഷാജി, രമേശന്‍ ബ്ലാത്തൂര്‍, ഒ.സി ചന്ദ്രന്‍, കെ.കെ കൃഷ്ണന്‍, രമേശന്‍ കുട്ടാവ്, അമ്മിഷാ, റിയാസ് കാഞ്ഞിരോട്, നജീബ് കാഞ്ഞിരോട്, ഗംഗാധരന്‍ അഡൂര്‍, മുയ്യം മനോജ്, കെ.കെ കൃഷ്ണന്‍, ഷീലാ നമ്പ്രം, രാഘവന്‍ കാവുമ്പായി, സിനി പ്രദീഷ്, ജയപ്രകാശ് കൊവുന്തല, രതീഷ് കുമാര്‍ ചെമ്പിലേരി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."