HOME
DETAILS
MAL
കൊവിഡ്: വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചാല്‍ തടവും പിഴയും
backup
March 05 2020 | 04:03 AM
റിയാദ്: സഊദിയില്‍ കൊവിഡ് സംബന്ധിച്ചു വ്യാജ സന്ദേശങ്ങള്‍ അയച്ചാല്‍ കനത്ത ശിക്ഷ. ഭീതി പരത്തുന്ന സന്ദേശങ്ങള്‍ അയച്ചാല്‍ അഞ്ച് വര്‍ഷം ജയില്‍ശിക്ഷയും 30 ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കും. സഊദി പബ്ലിക് പ്രോസിക്യൂഷനാണ് മുന്നറിയിപ്പ് നല്‍കിയത്. വിവരങ്ങള്‍ ഔദ്യോഗിക ഉറവിടങ്ങളില്‍ നിന്ന് തേടണം. ക്രമസമാധാനത്തെ ബാധിക്കുന്ന പോസ്റ്റുകള്‍ തയാറാക്കുന്നതും ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിക്കുന്നതും കുറ്റകരമാണെന്നും സൈബര്‍ ക്രൈം നിയമം വ്യക്തമാക്കുന്നു.
ഇത്തരം കേസുകളിലെ കുറ്റക്കാര്‍ക്ക് അഞ്ചു വര്‍ഷം വരെ തടവും മുപ്പതു ലക്ഷം റിയാല്‍ വരെ പിഴ ശിക്ഷയുമാണ് നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നതെന്നും പബ്ലിക് പ്രോസിക്യൂഷന് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."