സി.പി.എം, ബി.ജെ.പി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് ബോംബേറ്
കൂത്തുപറമ്പ്: കോട്ടയംപൊയിലില്‍ സി.പി.എം പ്രവര്‍ത്തകന്റെയും കോട്ടയം തള്ളോട് ബി.ജെ.പി പ്രവര്‍ത്തകന്റെയും വീടിനുനേരെ ബോംബേറ്. സി.പി.എം ഏഴാംമൈല്‍ കനാല്‍കര ബ്രാഞ്ച് അംഗം നെല്ലിക്ക രഞ്ജിത്തിന്റെയും തള്ളോട്ടെ ബി.ജെ.പി പ്രവര്ത്തകന് വാഴയില്‍ അക്ഷയിയുടെ വീടിനും നേരെയുമാണ് ബോംബെറിഞ്ഞത്. ഇന്നലെ പുലര്‍ച്ചെ ഒന്നോടെയായിരുന്നു സംഭവം.
രഞ്ജിത്തിന്റെ വീടിനുനേരെ എറിഞ്ഞ ബോംബ് മുന്‍ഭാഗത്തെ ചുമരില്‍ കൊണ്ടാണു പൊട്ടിയത്. ജനല്‍ വാതിലുകളും ചില്ലുകളും തകര്‍ന്നു. മുറ്റത്ത് നിര്‍ത്തിയ കാറിനും കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. മുന്‍ഭാഗത്തെ കിടപ്പുമുറിയുടെ ചുമരിലാണു ബോംബ് പതിച്ചത്. രഞ്ജിത്തും ഭാര്യ ജിഷയും മക്കളായ റഷിന്, റിയ എന്നിവരും ആക്രമണ സമയത്ത് മറ്റൊരു മുറിയിലായതിനാലാണ് അപകടത്തില്‍ നിന്നു രക്ഷപ്പെട്ടത്. അക്രമത്തിനു പിന്നില്‍ ആര്.എസ്.എസ് പ്രവര്‍ത്തകരാണെന്നു സി.പി.എം ആരോപിച്ചു.
കോട്ടയം തള്ളോട്ടെ ബി.ജെ.പി പ്രവര്ത്തകന് അക്ഷയിയുടെ വീടിനുനേരെ എറിഞ്ഞ ബോംബ് വീട്ടുമുറ്റത്ത് വീണാണ് പൊട്ടിയത്. ചുമരിനു നേരിയ കേടുപാടുകള്‍ പറ്റി. സ്ഫോടനത്തിന്റെ ആഘാതത്തില്‍ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട അക്ഷയിയുടെ സഹോദരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സി.പി.എം പ്രവര്‍ത്തകരാണ് അക്രമത്തിനു പിന്നിലെന്നു ബി.ജെ.പി ആരോപിച്ചു. എ.എസ്.പി സുകുമാറിന്റെ നേതൃത്വത്തില്‍ പൊലിസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."