ജിഷ വധക്കേസ് പ്രതി അമീറുല്‍ ഇസ്ലാമിനെ ഇന്നു വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കും
കൊച്ചി: ഇന്നലെ അറസ്റ്റിലായ ജിഷ വധക്കേസ് പ്രതി അമീറുല്‍ ഇസ്ലാമിനെ ഇന്നു വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കും. ആലുവയിലെ പൊലിസ് ക്ലബ്ബിലുള്ള അമീറുല്‍ ഇസ്ലാമിനെ ഉച്ചവരെ ചോദ്യം ചെയ്യും. കൊലയ്ക്കു പിന്നിലെ കാരണങ്ങളെക്കുറിച്ച് വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യുന്നത്. ഇതിനുശേഷമായിരിക്കും കോടതിയില്‍ ഹാജരാക്കുക.
ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. അതുകൊണ്ട് കോടതിയില്‍ ഹാജരാക്കാന്‍ ഇന്ന് വൈകിട്ടുവരെ സമയമുണ്ട്. ജനങ്ങളുടെ പ്രതിഷേധം മുന്നില്‍കണ്ട് പ്രതിയെ വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോകുന്നതും കോടതിയില്‍ കൊണ്ടുപോകുന്നതിനെപ്പറ്റിയും അന്വേഷണസംഘം മറ്റുവഴികള്‍ ആലോചിക്കുന്നുണ്ട്. ഡോക്ടറുടെ വീട്ടില്‍ വൈദ്യ പരിശോധന നടത്താനുള്ള മജിസ്ട്രേറ്റിന്റെ വീട്ടില്‍ കൊണ്ടുപോയി ഹാജരാക്കാനും ആലോചിക്കുന്നുണ്ട്.
അതേസമയം, മുംബൈയിലുള്ള ഡി.ജി.പി ലോക്നാഥ് ബെഹ്റ ഇന്നുച്ചയോടെ കൊച്ചിയിലെത്തും. അദ്ദേഹം പ്രതിയെ നേരിട്ട് ചോദ്യം ചെയ്യുമെന്നും സൂചനയുണ്ട്. പ്രതിയെ തെളിവെടുപ്പിനായി കൊണ്ടുപോകുന്ന കാര്യത്തിലും തീരുമാനമായിട്ടില്ല. പെരുമ്പാവൂരിലെ സാഹചര്യം വിലയിരുത്തിയായിരിക്കും അമിയൂറിനെ തെളിവെടുപ്പിനായി കൊണ്ടുവരിക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."