റെക്കോര്‍ഡ് മൂല്യത്തില്‍ ഒമാന്‍ റിയാല്‍; 190 രൂപയ്ക്ക് തുല്യം
മസ്കറ്റ്: ഒമാനി റിയാലിന് ബുധനാഴ്ച വൈകുന്നേരം 189.750 രൂപ എന്ന ഈ വര്‍ഷത്തെ റിക്കാര്‍ഡ് നിരക്കിലേക്ക് ഉയര്‍ന്നു. സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന നിരക്കും ശമ്പളം ലഭിക്കുന്ന സമയവും ആയതിനാല്‍ മണി എക്സ്ചേഞ്ചുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.
ഡിസംബര്‍ അവസാനത്തില്‍ ഒരു ഒമാനി റിയാലിന് 182 രൂപയും ജനുവരി ആദ്യവാരത്തില്‍ 186 രൂപയും ഫെബ്രുവരിയില്‍ 185 രൂപയും ആയിരുന്നു നിരക്ക്. രൂപയുടെ ഇടിവ് നാടകീയമായ രീതിയിലാണ് വന്നത്. ഡോളറിനെതിരെ 73.50 ആയാണ് വിനിമയം നടക്കുന്നത്. യു.എ.ഇ ദിര്‍ഹമിന് ഇപ്പോള്‍ 20.01രൂപ ലഭിക്കുന്നു.
വിദേശ നിക്ഷേപകര്‍ ഡോളറിലേക്കും സ്വര്‍ണ്ണത്തിലേക്കും നിക്ഷേപം മാറ്റിയതും ഇന്ത്യയുടെ ധനകാര്യ ടാറ്റ കുറഞ്ഞതും രൂപയുടെ മൂല്യ തകര്‍ച്ചക്ക് കാരണമായതായി സാമ്പത്തിക വിദഗ്ദര്‍ അഭിപ്രായപ്പെട്ടു. ഇറക്കുമതിക്കാര്‍ ഇടപാട് നടത്തുന്നത് രൂപയില്‍ നിന്ന് ഡോളറിലേക്ക് മാറ്റിയതും തിരിച്ചടിയായി. റിസര്‍വ് ബാങ്ക് ഇടപെടുന്നത് വരെ രൂപയുടെ മൂല്യത്തകര്‍ച്ച തുടരാനാണ് സാധ്യത. 2018 ഒക്ടോബറില്‍ ആണ് ഇതിന് മുന്‍പ് രൂപ ഏറ്റവും വലിയ തകര്‍ച്ച നേരിട്ടത്. അന്ന് ഡോളറിനെതിരെ 74.50, ഒമാനി റിയാലിനെതിരെ 192.80, ദിര്‍ഹത്തിനെതിരെ 20.25 എന്നിങ്ങനെയായിരുന്നു രൂപയുടെ മൂല്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."