ഉപ്പുവെള്ളം വിനയായി, ഏക്കര്‍ കണക്കിന് ജൈവകൃഷി നാശത്തിന്റെ വക്കില്‍
തേഞ്ഞിപ്പലം: കടലുണ്ടിപ്പുഴയില്‍ നിന്നും ചാലിക്കല്‍ കാക്കാത്തോട് വഴി എത്തിയ ഉപ്പുവെള്ളം സമീപപ്രദേശങ്ങളിലെ ജൈവകൃഷിയെ ബാധിക്കുന്നു. ഉപ്പുവെള്ളം കയറിയതുമൂലം അരിയല്ലൂര്‍ പുത്തേരിപാടം ഭാഗത്ത് ഏക്കര്‍ കണക്കിന് ജൈവകൃഷി നാശത്തിന്റെ വക്കിലാണ്.
തോട്ടിലെ വെള്ളത്തിന് രുചിഭേദം സംഭവിച്ചതോടെ പുത്തേരി പാടത്തെ തണ്ണിമത്തന് കൃഷിയിലധികവും നശിച്ചതായി കര്‍ഷകര്‍ പറയുന്നു. അരിയല്ലൂര്‍ പള്ളിയാളി മന്‍സൂറും സുഹൃത്ത് കൊരങ്ങാട് സുധീറുമാണ് ഇവിടെ കൃഷിയിറക്കിയത്. നോട്ടുനിരോധനം പ്രതിസന്ധിയിലാക്കിയതിനെ തുടര്‍ന്ന് കൂലിപ്പണി ഉപേക്ഷിച്ചാണിവര് ജൈവകൃഷിയിലൂടെ നേട്ടം കൊയ്യാനിറങ്ങിയത്. കൃഷി തുടക്കത്തില്‍ നല്ല പ്രതീക്ഷ നല്‍കിയെങ്കിലും ഉപ്പുവെള്ളം കയറിയതോടെ എല്ലാം തകിടംമറിഞ്ഞു. ഏകദേശം ഒരേക്കര്‍ സ്ഥലത്താണിവര് തണ്ണിമത്തന് കൃഷിയിറക്കിയത്. കൃഷിഭൂമിയില്‍ ഉപ്പ് കലര്‍ന്നതോടെ നൂറുകണക്കിന് തണ്ണിമത്തനുകളാണ് വിളവെടുക്കാനാവാതെ നശിച്ചത്. തണ്ണിമത്തന് കൂടാതെ കക്കരി, വെള്ളരി,വെണ്ട,മത്തന്‍,പയര്‍,ചുരക്ക എന്നിവയും ഈ യുവ കര്‍ഷകരുടെ ജൈവകൃഷിയിടത്തിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."