HOME
DETAILS

ബസ് ആകാശത്തു നിര്‍ത്താന്‍ പറ്റുമോ? മിന്നല്‍ സമരത്തില്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാരെ പിന്തുണച്ചും പൊലിസിനെ കുറ്റപ്പെടുത്തിയും കാനം രാജേന്ദ്രന്‍

  
backup
March 05 2020 | 08:03 AM

k-s-r-tc-struggle-issue-comment-kanam-rajendran

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി മിന്നല്‍ സമരത്തില്‍ ജീവനക്കാരെ പിന്തുണച്ചും പൊലിസിനെ കുറ്റപ്പെടുത്തിയും സി.പി.ഐ സംസ്ഥാന സെക്രട്ടറി.
ഉത്തരവാദികള്‍ പൊലിസും കെ.എസ്.ആര്‍.ടി.സി യൂണിയനുമാണെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. അറസ്റ്റ് നടന്ന 9.30നും സമരം തുടങ്ങിയ 11.30നും ഇടയ്ക്ക് സംഭവിച്ചത് എന്താണെന്ന് അന്വേഷിക്കണണെന്നും ഉത്തരവാദികള്‍ പോലിസ് ആണെങ്കില്‍ അവര്‍ക്കെതിരെ നടപടി എടുക്കണമെന്നും കാനം ആവശ്യപ്പെട്ടു.

നഗരത്തില്‍ മണിക്കൂറുകളോളം ഗതാഗതക്കുരുക്കിന് കാരണമായത് ബസുകള്‍ പാര്‍ക്ക് ചെയ്തതല്ല. കെ.എസ്.ആര്‍.ടിസി ബസ് റോഡിലല്ലാതെ പിന്നെ ആകാശത്ത് നിര്‍ത്തിയിടാന്‍ പറ്റുമോ എന്നും കാനം ചോദിച്ചു. മന്ത്രി കടകംപള്ളിക്കുള്ള മറുപടികൂടിയായാണ് അദ്ദേഹത്തിന്റെ മറുപടി. പ്രശ്‌നം വഷളാക്കിയതില്‍ പൊലിസിന്റെ പങ്കും അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മിന്നല്‍ പണിമുടക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ അല്ലാത്തവര്‍ ചെയ്താലും തെറ്റ് തന്നെയെന്നും കാനം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  3 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  3 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  4 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  5 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  5 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  5 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  5 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  5 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  6 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  6 hours ago