നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ മാര്‍ച്ച് 20ന്
ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ മാര്‍ച്ച് 20ന്. പുലര്‍ച്ചെ അഞ്ചു മണിക്കാണ് ശിക്ഷ നടപ്പാക്കുകയെന്ന് ഡല്‍ഹി ഹൈക്കോടതി പ്രഖ്യാപിച്ചു. ഡല്‍ഹി ഹൈക്കോടതി വിധിക്കുന്ന നാലാമത്തെ വധശിക്ഷയാണിത്.
പവന് ഗുപ്തയുടെ ദയാ ഹരജി രാഷ്ട്രപതി റാം കോവിന്ദ് കഴിഞ്ഞ ദിവസം തള്ളിയിരുന്നു.
2012 ഡിസംബര്‍ 16നു രാത്രിയാണ് പാരാമെഡിക്കല്‍ വിദ്യാര്‍ഥിനി ഓടിക്കൊണ്ടിരുന്ന ബസില്‍ കൂട്ടമാനഭംഗത്തിനും ക്രൂര മര്‍ദനത്തിനും ഇരയായത്. സിംഗപ്പൂരില്‍ ചികിത്സയിലായിരിക്കെ രണ്ടാഴ്ചയ്ക്കു ശേഷം മരണത്തിനു കീഴടങ്ങി. പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ ആറു പേരായിരുന്നു പ്രതികള്‍.
മുകേഷ് കുമാർ (32), അക്ഷയ് കുമാർ സിങ് (31), വിനയ് ശർമ (26), പവൻ ഗുപ്ത (25) എന്നിവര്‍ക്കാണ് സുപ്രീം കോടതി വധശിക്ഷ വിധിച്ചത്. കേസിലെ ഒന്നാം പ്രതി റാം സിങ് 2013 മാര്‍ച്ചില്‍ തിഹാര്‍ ജയിലില്‍ വച്ച് ജീവനൊടുക്കി. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മൂന്നുവര്‍ഷം തടവുശിക്ഷ വിധിച്ച പ്രായപൂര്‍ത്തിയാകാത്ത പ്രതി, ശിക്ഷാ കാലാവധി പൂർത്തിയാക്കി പുറത്തിറങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."