HOME
DETAILS
MAL
കന്യാസ്ത്രീകളുടെ കീഴടങ്ങല്‍: കോടതിപരിസരത്ത് വന്‍ജനക്കൂട്ടം
backup
March 06 2017 | 22:03 PM
തലശ്ശേരി: ഫാ.റോബിന് വടക്കുംചേരിയെ സഹായിച്ചെന്ന കുറ്റത്തിന് പൊലിസ് അന്വേഷിക്കുന്ന കന്യാസ്ത്രീകള്‍ ഇന്നലെ തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് (അഡ്ഹോക്ക്-ഒന്ന്) കോടതി മുന്‍പാകെ കീഴടങ്ങുമെന്ന വിവരത്തെ തുടര്‍ന്ന് രാവിലെ മുതല്‍ കോടതി പരിസരത്ത് മാധ്യമ പ്രവര്‍ത്തകരും ജനങ്ങളും പൊലിസും ഏറെ നേരം കാത്തിരുന്നു.
ഒടുവില്‍ ഉച്ചയോടെ പ്രതികള്‍ വരില്ലെന്ന വിവരത്തെ തുടര്‍ന്ന് പിരിഞ്ഞു പോകുകയായിരുന്നു.
വൈകുന്നേരത്തോടെയാണ് മൂവരും മുന്‍കൂര്‍ ജാമ്യ ഹരജി നല്‍കിയത്. പോക്സോ നിയമ പ്രകാരവും ജുവനെല്‍ ജസ്റ്റിസ് ആക്ട് പ്രകാരവുമാണ് പ്രതികള്‍ക്കെതിരെ പൊലിസ് കേസെടുത്തിട്ടുള്ളത്. അതിനാല്‍ ഇവര്‍ക്ക് മുന്‍കൂര്‍ ജാമ്യത്തിന് അര്‍ഹതയില്ലെന്ന് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."