HOME
DETAILS

പാഠപുസ്തക അച്ചടി; കടലാസ് വാങ്ങുന്ന ചുമതല കെ.ബി.പി.എസിനെ ഏല്‍പ്പിച്ചതില്‍ കോടികളുടെ ലാഭം

  
backup
June 17 2016 | 03:06 AM

%e0%b4%aa%e0%b4%be%e0%b4%a0%e0%b4%aa%e0%b5%81%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%95-%e0%b4%85%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%9f%e0%b4%bf-%e0%b4%95%e0%b4%9f%e0%b4%b2%e0%b4%be%e0%b4%b8%e0%b5%8d

മലപ്പുറം: പാഠപുസ്തകങ്ങള്‍ അച്ചടിക്കുന്നതിന് കടലാസ് വാങ്ങുന്ന ചുമതല കെ.ബി.പി.എസില്‍ നിന്ന് തിരിച്ചെടുക്കാനുള്ള സര്‍ക്കാര്‍ നീക്കം നടക്കുന്നതിനിടെ ലാഭക്കണക്കു നിരത്തി കെ.ബി.പി.എസ് രംഗത്ത്. പാഠപുസ്തക അച്ചടിക്കാവശ്യമായ കടലാസുകള്‍ സംസ്ഥാന സ്റ്റേഷനറി വകുപ്പായിരുന്നു നേരത്തെ ലഭ്യമാക്കിയിരുന്നത്.

കൃത്യമായി കടലാസ് ലഭിക്കാത്തതുമൂലം പുസ്തക അച്ചടി വൈകിയതിനെ തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം ആവശ്യമായ കടലാസുകള്‍ വാങ്ങുന്നതിന് കേരള ബുക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍സ് സൊസൈറ്റി(കെ.ബി.പി.എസ്)യെ ചുമതലപ്പെടുത്തിയത്. ഇതോടെ പാഠ പുസ്തക അച്ചടിയുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും കെ.ബി.പി.എസില്‍ നിക്ഷിപ്തമായി.

ഇതിനിടെ കഴിഞ്ഞ ആഴ്ച തിരുവനന്തപുരത്തു ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് കടലാസ് വാങ്ങല്‍ കെ.ബി.പി.എസില്‍ നിന്നു തിരികെ എടുത്ത് സ്റ്റേഷനറി വകുപ്പിനെ ഏല്‍പ്പിക്കണമെന്ന് നിര്‍ദേശം വന്നത്. ധനവകുപ്പാണ് യോഗത്തില്‍ ഈ ആവശ്യം ഉന്നയിച്ചത്.

അതേ സമയം തങ്ങള്‍ നേരിട്ട് കടലാസ് വാങ്ങിയതിലൂടെ ഉണ്ടായ ലാഭം ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ നീക്കത്തെ പ്രതിരോധിക്കാനാണ് കെ.ബി.പി.എസ് തീരുമാനം. ഇതിന്റെ മുന്നോടിയായി തങ്ങള്‍ നേരിട്ട് കടലാസ് വാങ്ങിയതുമൂലം സംസ്ഥാന സര്‍ക്കാറിനുണ്ടായ ലാഭം ചൂണ്ടിക്കാട്ടി കെ.ബി.പി.എസ് പൊതു വിദ്യാഭ്യാസ സെക്രട്ടറിക്ക് കത്തുനല്‍കി. ചെയര്‍മാന്‍ ടോമിന്‍ തച്ചങ്കരിയാണ് കത്തുനല്‍കിയത്. 2015-16 വര്‍ഷത്തില്‍ സ്‌റ്റേഷനറി വകുപ്പും 2016-17 വര്‍ഷത്തില്‍ കെ.ബി.പി.എസും കടലാസ് വാങ്ങിയ ഇനത്തില്‍ ഉണ്ടായ വില വ്യത്യാസങ്ങള്‍ വിശദമാക്കിയ കത്താണ് നല്‍കിയത്.

ഒരോ ടണ്‍ കടലാസും നേരത്തെ ഉണ്ടായിരുന്നതിനേക്കാള്‍ ഏകദേശം 3000 രൂപ കുറച്ചാണ് കെ.ബി.പി.എസ് വാങ്ങിയത്. ഇതുമൂലം മൂന്നു കോടിയുടെ ലാഭം ഉണ്ടായി.

അച്ചടിക്കാവശ്യമായ കടലാസു വാങ്ങാന്‍ സര്‍ക്കാര്‍ ഫണ്ട് ലഭ്യമാകുന്നത് വൈകിയതിനെ തുടര്‍ന്നാണ് കഴിഞ്ഞ തവണ പാഠപുസ്തക അച്ചടി വൈകിയത്. അതേസമയം സര്‍ക്കാര്‍ ഫണ്ട് കാത്തിരിക്കാതെ കെ.ബി.പി.എസ് തനതു വണ്ട് വകയിരുത്തിയാണ് കടലാസ് വാങ്ങുന്നത്. ഇതുമൂലം പണമില്ലെന്ന പേരില്‍ അച്ചടി വൈകുന്ന സാഹചര്യമില്ലെന്നും കത്തില്‍ പറയുന്നു.
സി.എസ്.ടി രജിസ്‌ട്രേഷനോടെയാണ് കെ.ബി.പി.എസ് പ്രവര്‍ത്തിക്കുന്നത്. സ്റ്റേഷനറി ഡിപ്പാര്‍ട്ട്‌മെന്റിന് ഇതില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം കടലാസു വാങ്ങിയ ഇനത്തില്‍ 58 കോടി രൂപയാണ് കെ.ബി.പി.എസിനു ചെലവായത്. ഇത് പൂര്‍ണമായും സര്‍ക്കാര്‍ ഇതുവരെ നല്‍കിയിട്ടില്ല.

2016-17 വര്‍ഷത്തെ രണ്ടാംഭാഗം പുസ്തകങ്ങളുടെ അച്ചടി നടപടികള്‍ ഇപ്പോള്‍ കെ.ബി.പി.എസ് ആരംഭിച്ചിട്ടുണ്ട്. 2017-18 വര്‍ഷത്തേക്കുള്ള പാഠ പുസ്തക അച്ചടിക്ക് 20 കോടി മുന്‍കൂര്‍ വേണമെന്നും കെ.ബി.പി.എസ് ആവശ്യപ്പെട്ടിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കുറ്റപ്പെടുത്തല്‍ നിര്‍ത്തി കൃത്യമായ കണക്ക് കൊണ്ടുവരൂ';  വയനാട് പുനരധിവാസത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി

Kerala
  •  4 days ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: വെട്ടിമാറ്റിയ ഭാഗങ്ങള്‍ പുറത്തുവിടുന്നതില്‍ ഇന്ന് ഉത്തരവില്ല, പുതിയ പരാതി കിട്ടി

Kerala
  •  4 days ago
No Image

ശരീരത്തില്‍ പരുക്കുകളൊന്നുമില്ല; നവീന്‍ ബാബുവിന്റേത് ആത്മഹത്യ തന്നെയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

Kerala
  •  4 days ago
No Image

ജയ് ശ്രീ രാം വിളിക്കാൻ ആവശ്യപ്പെട്ട് വീണ്ടും അഴിഞ്ഞാട്ടം; "അല്ലാഹ്.." എന്ന്  നിലവിളിച്ചതോടെ മർദ്ദനം കൂടി; മധ്യപ്രദേശിൽ മുസ്ലിം കുട്ടികൾ ഇരയായത് ഭീകരമായ ആക്രമണത്തിന്

National
  •  4 days ago
No Image

മുണ്ടക്കൈ ചൂരല്‍മല: ദുരന്തബാധിതർക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണവും നിലച്ചു

Kerala
  •  4 days ago
No Image

നവവധു ഭര്‍തൃവീട്ടില്‍ മരിച്ച സംഭവം; ഭര്‍ത്താവ് പൊലിസ് കസ്റ്റഡിയില്‍

Kerala
  •  4 days ago
No Image

സില്‍വര്‍ലൈനില്‍ വഴങ്ങാതെ റെയില്‍വേ; ബ്രോഡ് ഗേജില്‍ മാറ്റം വരുത്തില്ല

Kerala
  •  4 days ago
No Image

അധികബാധ്യത ജനങ്ങളുടെമേൽ അടിച്ചേൽപ്പിച്ച് കെ.എസ്.ഇ.ബി

Kerala
  •  4 days ago
No Image

കരിമ്പു കൊയ്യുന്ന യന്ത്രത്തിലേക്ക് കാര്‍ ഇടിച്ചു കയറി അഞ്ചു പേര്‍ മരിച്ചു

National
  •  4 days ago
No Image

വമ്പന്‍ പരിപാടികളുമായി ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവലിന് തുടക്കമായി

uae
  •  4 days ago