HOME
DETAILS
MAL
തീവ്രവാദികളെ നിയന്ത്രിച്ചില്ലെങ്കില്‍ മുസ്ലിം ലോകത്ത് ഇന്ത്യ ഒറ്റപ്പെടും: മുന്നറിയിപ്പു നല്കി ഇറാന് നേതാവ് ഖാംനാഇ
backup
March 05 2020 | 13:03 PM
ടെഹ്റാന്: ഡല്‍ഹിയില്‍ നടന്ന വംശഹത്യ ലോകമെമ്പാടുമുള്ള മുസ്ലിം ജനതയെ വേദനിപ്പിക്കുന്നതാണെന്ന് ഇറാന് പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനാഇ. ഹിന്ദുത്വ തീവ്രവാദികളെ നിലയ്ക്ക് നിര്‍ത്താന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.തീവ്രവാദികളെ നിയന്ത്രിച്ചില്ലെങ്കില്‍ മുസ്ലിം ലോകത്ത് ഇന്ത്യ ഒറ്റപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.#IndianMuslisInDanger എന്ന ഹാഷ്ടാഗിലാണ് ഖാംനാഇ ട്വീറ്റ് ചെയ്തത്.
ആരാധനാലയങ്ങള്‍ തീയിടുകയും വീടുകളില്‍ കയറി ആക്രമണം നടത്തുകയും ചെയ്തിരിക്കുകയാണ്. ഇന്ത്യ ഒറ്റപ്പെടാതിരിക്കാന്‍ ശക്തമായ നടപടികള്‍ വേണമെന്നും ഖാംനാഇ പറഞ്ഞു. ഇറാന് നേതാവിന്റെ പ്രസ്താവനക്ക് ഇന്ത്യ മറുപടി നല്‍കിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."