HOME
DETAILS

കേരളത്തിന്റെ ഔദ്യോഗിക ഫലം നാടുകടക്കുന്നു

  
backup
January 29 2019 | 07:01 AM

%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%94%e0%b4%a6%e0%b5%8d%e0%b4%af%e0%b5%87%e0%b4%be%e0%b4%97%e0%b4%bf%e0%b4%95-%e0%b4%ab

നജീബ് അന്‍സാരി


മാള: വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും പക്ഷെ ചക്കയെ വേണ്ട വിധത്തില്‍ പ്രയോജനപ്പെടുത്തുവാനുള്ള പദ്ധതികള്‍ ഇന്നും കേരളത്തില്‍ യാഥാര്‍ഥ്യമായിട്ടില്ല. അതിന്റെ ഫലമായി സംസ്ഥാനത്ത് ഉണ്ടാകുന്ന 40 ശതമാനം ചക്കകളും തമിഴനാട്, കര്‍ണാടക, മഹാരാഷ്ട്ര, ഡല്‍ഹി എന്നി സംസ്ഥാനങ്ങളിലേയ്ക്കു കയറ്റി അയക്കപ്പെടുന്നു. ഇതില്‍ നിന്നും കര്‍ഷകര്‍ക്കു ലഭിക്കുന്നത് തുച്ഛമായ വിലയാണ്. മരങ്ങളില്‍ ഉണ്ടാവുന്ന ഫലങ്ങളില്‍ ഏറ്റവും വലുത് ചക്കയാണ്. കേരളത്തില്‍ സുലഭമായ ഈ മരം വളക്കൂറുള്ളതും വെള്ളക്കെട്ടില്ലാത്തതുമായ ഭൂമിയില്‍ നന്നായി വളരുന്നു. 1020 മീറ്റര്‍ ഉയരത്തില്‍ വരെ ഇത് വളരും. കേരളത്തിന്റെ ഔദ്യോഗിക ഫലം മായി ചക്കയെ കഴിഞ്ഞ വര്‍ഷമാണ് പ്രഖ്യാപനം നടത്തിയത്. 30 കോടി മുതല്‍ 60 കോടി വരെ ചക്ക ഒരു വര്‍ഷം കേരളത്തില്‍ ഉത്പാദിപ്പിക്കുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. വാണിജ്യപരമായി ഉപയോഗപ്പെടുത്തിയാല്‍ മുപ്പതിനായിരം കോടി രൂപയുടെ വരുമാനം ഉണ്ടാക്കാന്‍ കഴിയുമെന്നാണ് വിദഗ്ദര്‍ പറയുന്നത്. ചക്കയെ കേരളത്തിന്റെ ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ചതിലൂടെ കേരള ബ്രാന്‍ഡ് ചക്കയെ ലോക വിപണിയില്‍ അവതരിപ്പിക്കാന്‍ കഴിയുമെന്നതാണ് നേട്ടം.
പ്രതിവര്‍ഷം 30 മുതല്‍ 60 കോടി വരെ ചക്ക ഉല്‍പ്പാദിപ്പിക്കപ്പെടുന്ന കേരളത്തില്‍ അതിന്റെ 30 ശതമാനവും നശിച്ചു പോകുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതുപ്രകാരം സംസ്ഥാനത്ത് ഉപയോഗിക്കാതെ വര്‍ഷം തോറും 600 കോടി രൂപയുടെ ചക്കയാണ് നശിക്കുന്നുയെന്നതാണ് ഏകദേശ കണക്ക്. എന്നാല്‍, ചക്ക ഉണ്ടാവാത്ത അമേരിക്കയിലും ഗള്‍ഫ് രാജ്യങ്ങളിലുമെല്ലാം ഇവയ്ക്ക് പ്രിയമേറിവരികയാണ് . മറ്റു സംസ്ഥാനങ്ങളില്‍ ഉളളതിനേക്കാള്‍ ഗുണമേന്‍മ കേരളത്തില്‍ സുലഭമായി വിളയുന്ന ചക്കകള്‍ക്ക് ഉണ്ടെന്നതാണ് എടുത്തു പറയേണ്ട പ്രത്യേകത. ഔദ്യോഗിക ഫലമായതിലൂടെ സംസ്ഥാനത്ത് പ്ലാവ് നടീലും വര്‍ധിച്ചിട്ടുണ്ട്. ചക്കയുടെ ഉല്‍പാദനവും വില്‍പനയും കൂട്ടാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സംസ്ഥാന ഫലമായി പ്രഖ്യാപിച്ചത്. ചക്കയുടെ എല്ലാ ഭാഗങ്ങളും ഏറെ ഉപകാരപ്രദമാണ് എന്നതാണ് ഏറെ ശ്രദ്ധേയം. ആഭ്യന്തര ആവശ്യത്തിനും കയറ്റുമതിക്കുമായി രണ്ടാം കല്‍പ്പവൃക്ഷമെന്ന് അറിയപ്പെടുന്ന ചക്കയില്‍ നിന്ന് നൂതനമായി വികസിപ്പിച്ചെടുത്ത വൈവിധ്യമാര്‍ന്ന മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങളുടെ ശ്രേണിയുണ്ട്.
ചക്ക ഹല്‍വ, ചക്ക ചമ്മന്തിപ്പൊടി, ചക്ക അച്ചപ്പം, ചക്ക പപ്പടം, ചക്ക കൊണ്ടാട്ടം, ചക്കമടല്‍ അച്ചാര്‍, സ്‌ക്വാഷ് എന്നിങ്ങനെ നിരവധി വിഭവങ്ങള്‍ ഉണ്ടാക്കാം. വിവിധ ചക്കകളില്‍ ധാതുലവണങ്ങളുടെ അളവ് വ്യത്യസ്തമാണ്. കാല്‍സ്യം, പൊട്ടാസ്യം, മഗ്‌നേഷ്യം, കോപ്പര്‍, അയേണ്‍ തുടങ്ങിയ നിരവധി ധാതുക്കളില്‍ സമ്പന്നമാണ് ചക്ക. കൊളസ്‌ട്രോള്‍, ഹൈപ്പന്‍ടെന്‍ഷന്‍ പോലെയുളള രോഗങ്ങള്‍ ഉള്ളവര്‍ക്കും കഴിക്കാവുന്ന പഴവര്‍ഗമാണെന്നുള്ളത് ചക്കയുടെ പ്രത്യേകതയാണ്. ചക്കയില്‍ വളരെ പ്രധാനപ്പെട്ട മറ്റു വിറ്റാമിനുകളും അടങ്ങിയിരിക്കുന്നു. ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ആവശ്യമായ വിറ്റാമിന്‍ സി യും ചക്കയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ അര്‍ബുദ സെല്ലുകളുടെ വളര്‍ച്ചയെ തടയാനും രക്തസമ്മര്‍ദ്ദം കുറക്കാനും ശരീരത്തിലെ കോശങ്ങളുടെ നാശത്തെ തടയാനും ചക്കയിലെ ഫൈറ്റോന്യൂട്രിയന്‍സിന്റെ സാന്നിധ്യം മൂലം സാധിക്കുന്നുയെന്നത് പഠനങ്ങള്‍ തെളിയിക്കുന്നു. ശരീരത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ എല്ലാ പോഷക വസ്തുക്കളും അടങ്ങിയിരിക്കുന്ന ഒരു സമീകൃത ആഹാരമാണ് ചക്ക എന്നതും ശ്രദ്ധേയമാണ്. ചക്ക സംസ്ഥാനത്ത് വന്‍തോതില്‍ ഉണ്ടെങ്കിലും അതിന്റെ ഗുണം പൂര്‍ണമായും ഇതുവരെ ഉപയോഗപ്പെടുത്താനായിട്ടില്ല.
ഇതിനായി തൃശൂരിലെ മാളയില്‍ ഒരു ഫാക്ടറി സജ്ജമാക്കിയിട്ടുണ്ട്. ഉദ്ഘാടനവും പ്രവര്‍ത്തനവും കൊട്ടിഘോഷിച്ചു തുടങ്ങിയെങ്കിലും രണ്ട് മാസങ്ങളായി ഫാക്ടറിയുടെ പ്രവര്‍ത്തനം മന്ദീഭവിച്ചതായി പരാതി ഉയര്‍ന്നിട്ടുണ്ട്. ചക്കയില്‍ നിന്നുള്ള മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ ചില കുത്തക കമ്പനികളുടെ മാത്രം ഉത്പ്പന്നങ്ങളായി വിപണി കീഴടക്കിയിരിക്കുകയാണ്. ഇതില്‍ നിന്നും മാറ്റം വരണമെങ്കില്‍ ചെറുകിട സംരംഭകര്‍ക്ക് പരിശീലനവും സാങ്കേതികവിദ്യയും ധനസഹായവും വിപണന സൗകര്യങ്ങളും സര്‍ക്കാര്‍ തലത്തില്‍ ഒരുക്കി നല്‍കിയാലെ സാധ്യമാവുകയുള്ളൂ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സ്‌പോട്ട് ബുക്കിങ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ 

Kerala
  •  2 months ago
No Image

'ഏറനാട് സീറ്റ് 25 ലക്ഷം രൂപയ്ക്ക് സിപിഐ വിറ്റു'; വിമര്‍ശനവുമായി പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

കണ്ണൂരിലും ആലപ്പുഴയിലും സ്‌കൂള്‍ ബസുകള്‍ മറിഞ്ഞ് അപകടം

Kerala
  •  2 months ago
No Image

നിയമസഭ മാര്‍ച്ചിനിടെ അറസ്റ്റ്; രാഹുല്‍ മാങ്കൂട്ടത്തിലും പികെ ഫിറോസും അടക്കം 37 പേര്‍ക്ക് ജാമ്യം

Kerala
  •  2 months ago
No Image

സര്‍ക്കാരിനെതിരെ സമരത്തിന് ആഹ്വാനം ചെയ്ത് ഇടത് അനുകൂല ജീവനക്കാരുടെ സംഘടന ജോയിന്റ് കൗണ്‍സില്‍ 

Kerala
  •  2 months ago
No Image

'കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാധ്യമങ്ങളോട് സംസാരിക്കരുത്'; ബാലയ്ക്ക് ഉപാധികളോടെ ജാമ്യം

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; കൊല്ലം സ്വദേശിയായ പത്ത് വയസുകാരന് രോഗബാധ

Kerala
  •  2 months ago
No Image

2024 ലെ സാമ്പത്തിക ശാസ്ത്ര നൊബേല്‍ പങ്കിട്ട് മൂന്ന് ഗവേഷകര്‍

International
  •  2 months ago
No Image

ഇനി എമിഗ്രേഷന്‍ കൗണ്ടറുകളില്‍ ക്യൂ നിന്ന് മടുക്കേണ്ട; ദുബൈ വിമാനത്താവളത്തില്‍ 'ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സിസ്റ്റം' വരുന്നു

uae
  •  2 months ago
No Image

പ്രധാനമന്ത്രി വയനാട്ടില്‍ വന്നത് ഫോട്ടോഷൂട്ടിനാണോ?- വിമര്‍ശനവുമായി ടി സിദ്ദിഖ്

Kerala
  •  2 months ago