സ്റ്റേഡിയത്തില്‍ അക്രമം: 20 റഷ്യക്കാരെ നാടു കടത്തുമെന്ന് ഫ്രാന്‍സ്
പാരിസ്: യൂറോ കപ്പ് മത്സരത്തിനിടെ സ്റ്റേഡിയത്തില്‍ അക്രമം നടത്തിയ സംഭവത്തില്‍ സംശയിക്കപ്പെടുന്ന 20 റഷ്യക്കാരെ നാടു കടത്തുമെന്ന് ഫ്രഞ്ച് അധികൃതര്‍. അടുത്തയാഴ്ച്ച ഇതു സംബന്ധിച്ച നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. അക്രമികള്‍ക്ക് വേണ്ടിയുള്ള തെരച്ചിലിനിടെ 43 റഷ്യന്‍ കാണികളെ പൊലിസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന ബസ് തടഞ്ഞാണ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ ഇവര്‍ കുറ്റക്കാരാണോയെന്ന് തെളിയിക്കാനായിട്ടില്ല. ഫ്രഞ്ച് അധികൃതരുടെ തീരുമാനം വന്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. റഷ്യക്കാരോട് സ്പര്‍ധ വളര്‍ത്തുന്നതാണ് ഫ്രാന്‍സിന്റെ നടപടിയെന്ന് റഷ്യ വിമര്‍ശിച്ചിട്ടുണ്ട്.
അതേസമയം അറസ്റ്റു ചെയ്തവരില്‍ അക്രമം നടത്തിയവരില്ലെന്നാണ് കാണികളുടെ പക്ഷം. നാട്ടിലേക്ക് തിരിച്ചയക്കാനുള്ള തീരുമാനത്തിനെതിരേ അപ്പീല്‍ നല്‍കുമെന്ന് ഇവര്‍ അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."