കൊറോണ; സഊദിയില്‍ രോഗികളുടെ എണ്ണം അഞ്ചായി
ജിദ്ദ: സഊദി അറേബ്യയില്‍ മൂന്ന് കൊറോണ ബാധ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.ഇതോടെ സഊദിയില്‍ സ്ഥിരീകരിച്ച കൊറോണ ബാധിതരുടെ എണ്ണം അഞ്ചായി.
ഇറാനില്‍നിന്ന് ബഹ്‌റൈന്‍ വഴി സഊദിയിലെത്തിയ രണ്ടു പേര്‍ക്കാണ് നേരത്തെ കൊറോണ സ്ഥിരീകരിച്ചിരുന്നത്.
പുതുതായി രോഗ ബാധ സ്ഥിരീകരിച്ചവരില്‍ ഒരാള്‍ കുവൈത്ത് വഴി രാജ്യത്തെത്തിയെന്നും ഇയാളില്‍നിന്ന് ഭാര്യക്ക് രോഗം പടര്‍ന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതോടെ സഊദിയില്‍ ആഗോള ഭീഷണിയായി മാറിയ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം അഞ്ചായി.അതേ സമയം രോഗബാധിതനുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരെയും കണ്ടെത്തി അവരില്‍ നിന്ന് സാമ്പിളുകള്‍ എടുക്കുകയും ചെയ്തിട്ടുണ്ട്. ആദ്യത്തെ രോഗിയോട് ബന്ധപ്പെട്ട എഴുപതു പേരുടെ സാമ്പിളുകളിലാണ് പരിശോധ. ഇതില്‍ 59 പേര്‍ വൈറസ് മുക്തരാണെന്ന് ഇതിനകം തെളിഞ്ഞിട്ടുണ്ട്. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് പ്രിവന്‍ഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ സ്ഥാപനത്തില്‍ നടത്തിക്കൊ ണ്ടിരിക്കുന്ന പരിശോധന പൂര്‍ത്തിയായാല്‍ എല്ലാ ഫലങ്ങളും പ്രഖ്യാപിക്കു മെന്ന് ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തിയിരുന്നു.
രാജ്യത്തിനകത്തും കൊറോണാ ബാധ സ്ഥിരീകരിച്ചതോടെ കൂടുതല്‍ കര്‍ശനമായ മുകരുതലു കളും പ്രതിരോധ നടപടികളും കൈക്കൊള്ളുന്ന സൗദി അറേബ്യ. ഇതിന്റെ ഭാഗമായി ഉംറാ തീര്‍ത്ഥാട നവും മദീനാ സിയാറത്തും താല്‍കാലികമായി നിര്‍ത്തിവെക്കുന്നതായി ബുധനാഴ്ച ഉച്ചയോടെ സഊദി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു.
അതേ സമയം ഇറാന്‍ ഉള്‍പ്പെടെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ കോവിഡ് 19 ബാധിതരുടെ എണ്ണം പെരുകിയതോടെ മുന്‍കരുതല്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കി ഗള്‍ഫ് രാജ്യങ്ങള്‍. പ്രതിരോധ നടപടിയുടെ ഭാഗമായി നിയന്ത്രണം കൂടുതല്‍ കര്‍ശനമാക്കാനാണ് ഗള്‍ഫ് രാഷ്ട്രങ്ങളുടെ തീരുമാനം.
ദുബൈ ഇന്ത്യന്‍ സ്കൂളിലെ പതിനാറുകാരി ഉള്‍പ്പെടെ എട്ടു പേര്‍ക്കാണ് ഗള്‍ഫില്‍ ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഒമാന്‍, ബഹ്റൈന്‍ എന്നിവിടങ്ങളില്‍ പുതുതായി മൂന്ന് പേര്‍ക്കു വീതം രോഗം സ്ഥിരീകരിച്ചു. ദുബൈ ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥിനിയുടെ നില തൃപ്തികരമാണെന്ന് അധികൃതര്‍ വെളിപ്പെടുത്തി. കുട്ടിയുടെ മാതാപിതാക്കളും നിരീക്ഷണത്തിലാണ്.
സ്കൂള്‍ അടച്ചിടാന്‍ തീരുമാനിച്ചു. യു.എ.യിലെ മറ്റു വിദ്യാലയങ്ങള്‍ ഞായറാഴ്ചയോടെ ഒരു മാസത്തേക്ക് അടക്കും.
കോവിഡ് 19 ഇല്ലെന്നു തെളിയിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്ലാതെ ഞായറാഴ്ച മുതല്‍ കുവൈത്തിലേക്ക് ഇന്ത്യക്കാര്‍ക്കും മറ്റും വരാന്‍ പറ്റില്ല. ഇതുമായി ബന്ധപ്പെട്ട പ്രായോഗിക ബുദ്ധിമുട്ടുകള്‍ മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യക്കാരെ ബാധിക്കും. ബഹ്റൈന്‍, ഒമാന്‍ ഉള്‍പ്പെടെ എല്ലാ ഗള്‍ഫ് രാജ്യങ്ങളും പ്രതിരോധ നടപടികള്‍ ശക്തിപ്പെടുത്താനുള്ള നീക്കത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."