HOME
DETAILS
MAL
ജനവാസ കേന്ദ്രത്തിലേക്ക് ബിവറേജ് മാറ്റാന്‍ അനുവദിക്കില്ല: യു.ഡി.എഫ്
backup
March 06 2017 | 23:03 PM
മട്ടന്നൂര്‍: മട്ടന്നൂര്‍ നഗരസഭാ മിനി സ്റ്റേഡിയം ഷോപ്പിങ് കോംപ്ലക്സിലെ ആറു മുറികള്‍ കണ്‍സ്യൂമര്‍ ഫെഡിന് വിദേശ മദ്യവില്പന ശാല നടത്തുന്നതിനായി നല്‍കാനുള്ള തീരുമാനം അംഗീകരിക്കില്ലെന്ന് യു.ഡി.എഫ് മട്ടന്നൂര്‍ മണ്ഡലം കമ്മിറ്റി.
ജനവാസ മേഖലയായ മട്ടന്നൂര്‍ കോളജ് റോഡില്‍ കൃസ്ത്യന്‍, മുസ്ലിം പള്ളികളും സ്കൂള്‍, കോളജ്, നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയും സ്ഥിതിചെയ്യുമ്പോള്‍ നഗരസഭ ഇത്തരം തീരുമാനവുമായി മുന്നോട്ട് പോകുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും യു.ഡി.എഫ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ വി.ആര് ഭാസ്കരന്, ഇ.പി ശംസുദ്ദീന്‍, എന്‍.സി സുമോദ്, മുസ്തഫ ചൂര്യോട്ട്, കെ.കെ കുഞ്ഞമ്മദ്, എം ദാമോദരന്‍, വി.എന്‍ മുഹമ്മദ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."