HOME
DETAILS

ജീവന്‍ കുരുതികൊടുത്ത മിന്നല്‍ പണിമുടക്ക്

  
backup
March 06 2020 | 00:03 AM

ksrtc-panimudakk-822569-2-2020

ഇക്കഴിഞ്ഞ ബുധനാഴ്ച കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ തിരുവനന്തപുരം കിഴക്കെ കോട്ടയില്‍ നടത്തിയ മിന്നല്‍ പണിമുടക്ക് യാത്രക്കാരനായ ഒരാളുടെ ജീവന്‍ അപഹരിച്ചു കൊണ്ടാണ് സമാപിച്ചത്. സമരം ജയിച്ച കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ ആഹ്ലാദ പ്രകടനം നടത്തുമ്പോള്‍, കിഴക്കെ കോട്ടയില്‍ ഏറെനേരം ബസ് കാത്ത് നിന്ന് തളര്‍ന്നു വീണു മരിച്ച കുമാരപുരം ചെന്നിലോട് വാറുവിളാകത്ത് വീട്ടില്‍ ടി. സുരേന്ദ്രന്‍ എന്ന അറുപത്തിയഞ്ചുകാരന്റെ മൃതദേഹം, ബന്ധുക്കളെയും കാത്ത് ആശുപത്രിയില്‍ കിടക്കുകയായിരുന്നു. മിന്നല്‍ പണിമുടക്കിന്റെ രക്തസാക്ഷിയാണ് ഹതഭാഗ്യനായ ടി. സുരേന്ദ്രന്‍.

സ്വകാര്യ ബസിന്റെ അനധികൃത സര്‍വിസ് തടഞ്ഞ കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥനെ പൊലിസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോവുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് കെ.എസ്.ആര്‍.ടി.സി ബസ് ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തിയത്. നടുറോഡില്‍ തലങ്ങും വിലങ്ങും ബസുകള്‍ നിര്‍ത്തിയിട്ട് താക്കോലുകളുമായി ബസ് ഡ്രൈവര്‍മാര്‍ കടന്നുകളഞ്ഞു. രോഗികളും കുഞ്ഞുങ്ങളും വിദ്യാര്‍ഥികളുമടങ്ങുന്ന യാത്രക്കാര്‍ പൊരിവെയിലത്ത് അഞ്ച് മണിക്കൂറാണ് ബന്ധികളാക്കപ്പെട്ടത്. നിയമസഭ നടന്നു കൊണ്ടിരിക്കുന്ന സമയമായിരുന്നു. അഞ്ച് മണിക്കൂര്‍ നേരം നഗരം സ്തംഭിച്ചിട്ടും ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനോ മുഖ്യമന്ത്രി പിണറായി വിജയനോ സംഭവത്തില്‍ ഇടപെട്ട് യാത്രക്കാരെ മോചിതരാക്കാന്‍ യാതൊരു ശ്രമവും നടത്തിയില്ല.


അറസ്റ്റ് ചെയ്ത കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥനെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിടാമായിരുന്നിട്ടും പൊലിസ് അതു ചെയ്യാതെ സംഘര്‍ഷത്തിന് മൂര്‍ച്ച കൂട്ടി. കെ.എസ്.ആര്‍.ടി.സി ബസ് ജീവനക്കാരാകട്ടെ അറസ്റ്റ് ചെയ്യപ്പെട്ട അവരുടെ ഉദ്യോഗസ്ഥനെ വിട്ടയക്കാതെ പിന്മാറുകയില്ലെന്ന വാശിയില്‍ പൊലിസ് സ്റ്റേഷന്‍ ഉപരോധിക്കുകയും ചെയ്തു. രണ്ട് വിഭാഗത്തിന്റേയും വാശിയില്‍ നൂറുകണക്കിന് യാത്രികരാണ് വെള്ളവും ഭക്ഷണവും കിട്ടാതെ പൊരിവെയിലത്ത് കഷ്ടപ്പെടേണ്ടി വന്നത്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് പൊലിസും കെ.എസ്.ആര്‍.ടി.സി ജീവനക്കാരും അവരവരുടെ ഉയര്‍ന്ന ഉദ്യോഗസ്ഥരെ ബന്ധപ്പെട്ട് പ്രശ്‌നത്തില്‍ ഇടപെടുവിച്ചിരുന്നുവെങ്കില്‍ ഒരാളുടെ ജീവന്‍ ആഭാസ സമരത്തിന് ബലിയായി നല്‍കേണ്ടി വരില്ലായിരുന്നു.
മിന്നല്‍ പണിമുടക്ക് നിയമ വിരുദ്ധമാണെന്ന് അറിയാത്തവരല്ല കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍. അവശ്യ സര്‍വിസ് ആണുതാനും. 2018ല്‍ ഇതുപോലെ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തിയതിനെതിരേ ഹൈക്കോടതി ഇടപെട്ടിരുന്നു. മിന്നല്‍ പണിമുടക്ക് നടത്തിയ ജീവനക്കാര്‍ക്കെതിരേ നടപടിയെടുക്കാന്‍ കോടതി ആവശ്യപ്പെടുകയും ചെയ്തിരുന്നു. മിന്നല്‍ പണിമുടക്ക് നിയമാനുസൃതമല്ലെന്നു ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി 2018ല്‍ ഉത്തരവിറക്കിയതുമാണ്. കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ പണിമുടക്കുന്നുണ്ടെങ്കില്‍ 15 ദിവസം മുന്‍പ് നോട്ടിസ് നല്‍കണമെന്നാണ് ചട്ടം.


കുടുംബശ്രീക്ക് ഓണ്‍ലൈന്‍ റിസര്‍വേഷന്‍ ചുമതല നല്‍കിയതില്‍ പ്രതിഷേധിച്ചായിരുന്നു കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ 2018ല്‍ മിന്നല്‍ പണിമുടക്ക് നടത്തിയത്. ഇതിന്റെ ഫലമായി 1200 ഷെഡ്യൂളുകള്‍ അന്ന് റദ്ദാക്കപ്പെട്ടു. 1500 കോടിയുടെ നഷ്ടം കെ.എസ്.ആര്‍.ടി.സിക്കുണ്ടായി. ഈ നഷ്ടം മിന്നല്‍ പണിമുടക്ക് നടത്തിയ ജീവനക്കാരില്‍ നിന്നും ഈടാക്കണമെന്നാവശ്യപ്പെട്ടു അന്ന് എം.ഡിയായിരുന്ന ടോമിന്‍ തച്ചങ്കരി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. ഹൈക്കോടതിയിലും ഹരജി പോയി. നഷ്ടപരിഹാരം മിന്നല്‍ പണിമുടക്ക് നടത്തിയ ജീവനക്കാരില്‍ നിന്നും ഈടാക്കണമെന്ന് ഹൈക്കോടതിയും ഉത്തരവിട്ടിരുന്നു. എന്നാല്‍ സര്‍ക്കാര്‍ തുടര്‍നടപടികളുമായി മുന്നോട്ട് പോയില്ല. തൊഴിലാളി സംഘടനകളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നായിരുന്നു അന്ന് സര്‍ക്കാര്‍ തുടര്‍ നടപടികള്‍ എടുക്കാതിരുന്നത്.


ബുധനാഴ്ച നടന്ന മിന്നല്‍ പണിമുടക്കിനെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മരിച്ച സുരേന്ദ്രന്റെ വീട് സന്ദര്‍ശിച്ചതിന് ശേഷം പറഞ്ഞു. കലക്ടര്‍ സ്ഥലത്ത് ചെന്ന് തെളിവെടുപ്പ് നടത്തിയതിന് ശേഷം സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുമെന്നാണ് മന്ത്രി പറഞ്ഞത്. മിന്നല്‍ പണിമുടക്കില്‍ സി.ഐ.ടി.യു പങ്കെടുത്തിരുന്നില്ലെന്ന മന്ത്രിയുടെ വാദം വാസ്തവ വിരുദ്ധമാണ്. സി.ഐ.ടി.യു അടക്കമുള്ള തൊഴിലാളി സംഘടനകളെല്ലാം തന്നെ കഴിഞ്ഞ ദിവസം നടന്ന മിന്നല്‍ പണിമുടക്കില്‍ പങ്കെടുത്തിരുന്നു. അതിനാല്‍ തുടര്‍ നടപടികള്‍ ഉണ്ടാകുമെന്ന പ്രതീക്ഷ വേണ്ട. തൊഴിലാളി സംഘടനകളുടെ സമ്മര്‍ദത്തിന് വഴങ്ങി സര്‍ക്കാര്‍ നടപടികളില്‍ നിന്നും പിന്മാറും. ഇപ്പോഴത്തെ ജനരോഷം തണുപ്പിക്കാന്‍ മാത്രമാണ് കര്‍ശന നടപടി ഉണ്ടാകുമെന്ന് ഗതാഗത മന്ത്രിയും മന്ത്രി കടകംപള്ളി സുരേന്ദ്രനും പറയുന്നത്. ഇന്നലെ ഈ വിഷയം സംബന്ധിച്ച് നിയമസഭ പ്രക്ഷുബ്ധമായിട്ടും മറുപടി പറയുവാന്‍ സഭയില്‍ മന്ത്രി എ.കെ ശശീന്ദ്രനോ മുഖ്യമന്ത്രിയോ ഉണ്ടായിരുന്നില്ല. സര്‍ക്കാര്‍ ഈ പ്രശ്‌നത്തെ എങ്ങിനെ കാണുന്നു എന്ന് ഇതില്‍ നിന്ന് തന്നെ വ്യക്തമാണ്.


കെ.എസ്.ആര്‍.ടി.സി തൊഴിലാളി സംഘടനകളുടെ സമ്മര്‍ദങ്ങള്‍ക്ക് കെ.എസ്.ആര്‍.ടി.സി മാനേജുമെന്റും സര്‍ക്കാരും സ്ഥിരമായി വഴങ്ങികൊടുക്കുന്നതിന്റെ പരിണിത ഫലമായിട്ടാണ്, കെ.എസ്.ആര്‍.ടി.സി തകര്‍ച്ചയില്‍ നിന്നും തകര്‍ച്ചയിലേക്ക് കൂപുകുത്തി കൊണ്ടിരിക്കുന്നത്. നഷ്ടങ്ങളുടെ കണക്ക് മാത്രം പറയാനുള്ള കെ.എസ്.ആര്‍.ടി.സിക്ക് മാസന്തോറും ശമ്പളവും പെന്‍ഷനും കൊടുക്കുന്നത് ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്നാണ്. അല്ലാതെ കെ.എസ്.ആര്‍.ടി.സിയുടെ വരുമാനത്തില്‍ നിന്നല്ല.


അതിന്റെ പ്രതിബദ്ധത അല്‍പമെങ്കിലും പൊതുസമൂഹത്തോട് കാണിക്കാന്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ സന്നദ്ധമായിരുന്നുവെങ്കില്‍ നൂറ്കണക്കിന് യാത്രക്കാരെ പെരുവഴിയിലാക്കുന്ന മിന്നല്‍ പണിമുടക്കിന് അവര്‍ സന്നദ്ധമാകുമായിരുന്നില്ല. കെ.എസ്.ആര്‍.ടി.സിയുടെ റൂട്ടില്‍ സ്വകാര്യ ബസ് മുതലാളിമാര്‍ പൊലിസിന്റെ സഹായത്തോടെ സര്‍വീസ് നടത്തുന്നുവെങ്കില്‍ അത് തടയുവാന്‍ മറ്റു മാര്‍ഗങ്ങളായിരുന്നു ജീവനക്കാര്‍ തേടേണ്ടിയിരുന്നത്. ഏതൊരവസരത്തിലും യാത്രക്കാരെ പെരുവഴിയിലാക്കി കൊണ്ടുള്ള മിന്നല്‍ പണിമുടക്ക് ഒരിക്കലും അംഗീകരിക്കാനാവില്ല. ഒരു പരിഷ്‌കൃത സമൂഹത്തില്‍ ഒട്ടും യോജിച്ചതല്ല മിന്നല്‍ പണിമുടക്ക് എന്ന കാടന്‍ സമരമുറ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തോട്ടില്‍ അലക്കുന്നതിനിടെ മലവെള്ളപ്പാച്ചില്‍; കോഴിക്കോട് യുവതി മരിച്ചു

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹരജിയില്‍ വിധി 29ലേക്ക് മാറ്റി

Kerala
  •  2 months ago
No Image

ബി.ജെ.പി വനിതാ നേതാവ് മയക്കു മരുന്ന് വില്‍പനക്കിടെ പിടിയില്‍ 

National
  •  2 months ago
No Image

മഴ: സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Weather
  •  2 months ago
No Image

'എ.ഡി.എമ്മിന്റെ യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്തത് കലക്ടര്‍ ക്ഷണിച്ചിട്ട്, പ്രസംഗം അഴിമതിക്കെതിരെ' വാദം കോടതിയിലും ആവര്‍ത്തിച്ച് പി.പി ദിവ്യ

Kerala
  •  2 months ago
No Image

യു.പി ഉപതെരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ സഖ്യം സൈക്കിള്‍ ചിഹ്നത്തില്‍ മത്സരിക്കും- അഖിലേഷ് യാദവ് 

National
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സി.ബി.ഐ അന്വേഷണം വേണം; സുപ്രിം കോടതിയില്‍ ഹരജി 

Kerala
  •  2 months ago
No Image

സഊദിയിൽ ഇനി C ടൈപ്പ് ചാർജറുകൾ മാത്രം, ആദ്യഘട്ടം ജനുവരിയിൽ

Saudi-arabia
  •  2 months ago
No Image

'അവരുടെ തൊണ്ടയിലെ മുള്ളായി മാറുക, പിന്‍വാങ്ങാന്‍ കൂട്ടാക്കാത്ത പ്രളയമാവുക'  യഹ്‌യ സിന്‍വാറിന്റെ വസിയ്യത്ത്

International
  •  2 months ago
No Image

റെക്കോര്‍ഡിലെത്തി വീണ് സ്വര്‍ണം; പവന് 440 രൂപ കുറഞ്ഞു 

Economy
  •  2 months ago