കണ്ണൂര്‍ വിമാനത്താവളംപദ്ധതിപ്രദേശത്തെ തോടുകള്‍ വീതികൂട്ടി നവീകരിക്കും
മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള പദ്ധതി പ്രദേശത്തെ രണ്ട് തോടുകള്‍ വീതികൂട്ടി നവീകരിക്കുന്നതിനു വേണ്ടി പ്രദേശവാസികളില്‍ നിന്ന് സ്ഥലം ഏറ്റെടുക്കും.
ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിനായി വിളിച്ചുചേര്‍ത്ത സ്ഥലം ഉടമകളുടെ യോഗത്തിലാണ് തീരുമാനം. ഏറ്റെടുക്കുന്ന സ്ഥലത്തിന് മതിയായ വില തീരുമാനിക്കണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ല.
കൂടാതെ മഴക്കാലത്ത് വിമാനത്താവള പദ്ധതി പ്രദേശത്ത് നിന്നു ചെളിയും വെള്ളവും ജനവാസ കേന്ദ്രത്തിലേക്ക് ഒഴുകുന്നത് തടയാനുള്ള പ്രവര്‍ത്തനവും ആരംഭിക്കാന്‍ യോഗത്തില്‍ തീരുമാനമായി.
മട്ടന്നൂര്‍ നഗരസഭ കൗണ്‍സില്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കലക്ടര്‍ മീര്‍ മുഹമ്മദലി അധ്യക്ഷനായി.
നഗരസഭ ചെയര്‍മാന്‍ കെ ഭാസ്‌കരന്‍, ഡെപ്യൂട്ടി കളക്ടര്‍ പി.വി ഗംഗാധരന്‍, കിയാല്‍ പ്രൊജക്ട് ചീഫ് എന്‍ജിനിയര്‍ കെ.എസ് ഷിബുകുമാര്‍, ടി അജയകുമാര്‍, പി ബാലന്‍, കിന്‍ഫ്ര അഡൈ്വസര്‍ കെ.വി ഗംഗാധരന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."