പട്ടാമ്പി-പെരിന്തല്‍മണ്ണ റോഡ് താല്‍ക്കാലികമായി ഗതാഗതത്തിന് തുറന്നു
പട്ടാമ്പി: പെരിന്തല്‍മണ്ണ റോഡ് ജങ്ഷനില്‍ കട്ട വിരിക്കുന്ന നവീകരണപ്രവൃത്തിയുടെ ഭാഗമായി പൂര്‍ണമായി ഗതാഗതം നിര്‍ത്തിവച്ച പട്ടാമ്പി ജങ്ഷന്‍ കട്ടവിരി പൂര്‍ത്തിയാക്കി താല്‍ക്കാലികമായി വാഹന ഗതാഗതത്തിന് തുറന്നുകൊടുത്തു.
ഈ പതയില്‍ നവീകരണത്തിന്റെ ഭാഗമായി ഗതാഗതം നിര്‍ത്തിവച്ചതോടെ നിലവില്‍ മുതുതല, തൃത്താല, കൊപ്പം വഴി യാത്രക്കാര്‍ക്ക് ഏറെ ചുറ്റിത്തിരിഞ്ഞുവേണം പെരിന്തല്‍മണ്ണ റോഡിലെത്താന്‍. ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും കാറുകളും നഗരത്തിലെ ചെറുറോഡുകളെയാണ് ആശ്രയിക്കുന്നത്.
മാര്‍ക്കറ്റ് റോഡ് ജങ്ഷന്‍- സിവില്‍ സ്റ്റേഷന്‍- ഹൈസ്‌കൂള്‍ റോഡ്, അലക്‌സ് തിയേറ്റര്‍-കൈത്തളി- ഹൈസ്‌കൂള്‍ റോഡ് തുടങ്ങിയ ചെറുറോഡുകള്‍ ഇപ്പോള്‍ യാത്രക്കാരുടെ ബൈപാസുകളാണ്. വാഹനങ്ങള്‍ ഏറിയതോടെ ഈ റോഡുകളില്‍ ഗതാഗതത്തിരക്കും രൂക്ഷമാണ്. പലപ്പോഴും വാഹനങ്ങള്‍ ഏറെസമയം കുരുങ്ങിക്കിടക്കുന്ന സ്ഥിതിയാണ്. നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാന്‍ 13 വര്‍ഷം മുന്‍പ് വിഭാവനംചെയ്ത ബൈപാസ് റോഡ് ഇപ്പോഴും പാതിവഴിയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."