വരുന്നു; കുട്ടികളുടെ വിജ്ഞാനകോശം!
ചീമേനി (കാസര്‍കോട്): ആയിരങ്ങള്‍ വിലവരുന്ന കമ്പനികളുടെ വിജ്ഞാനകോശങ്ങള്‍ക്കു വിട. ഈ വര്‍ഷം മുതല്‍ വിദ്യാലയങ്ങളില്‍ കുട്ടികള്‍ സ്വന്തമായി വിജ്ഞാനകോശങ്ങള്‍ നിര്‍മിച്ചുനല്‍കണമെന്നു പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കുലര്‍. സ്‌കൂള്‍ വിദ്യാര്‍ഥികളുടെ പൊതുവിജ്ഞാനം പ്രോത്സാഹപ്പിക്കുന്നതോടൊപ്പം രചനാരംഗത്ത് വ്യക്തിമുദ്ര പതിപ്പിക്കാനും സഹായകമാകുന്നതാണു പുതിയ നിര്‍ദേശം.
ക്ലാസ്തലങ്ങളില്‍ പുസ്തകങ്ങളില്‍നിന്നും പത്ര-മാഗസിനുകളില്‍നിന്നും ലഭിക്കുന്ന അറിവുകള്‍ ഡയറി രൂപത്തില്‍ ദിവസേന രേഖപ്പെടുത്തിവയ്ക്കാനാണ് ആവശ്യപ്പെടുന്നത്. നിലവില്‍ കുട്ടികള്‍ നിരവധി മത്സരപരീക്ഷകള്‍ നേരിടുന്നുണ്ട്. ഇവയുടെ തയാറെടുപ്പുകള്‍ക്കായി ഒട്ടേറെ ശ്രമങ്ങള്‍ നടത്തുന്നുമുണ്ട്. ഇത്തരത്തില്‍ ആര്‍ജിച്ചെടുക്കുന്ന പൊതുവിജ്ഞാനങ്ങള്‍ ഡയറിയെഴുതുന്ന രൂപത്തില്‍ ദിവസവും എഴുതിവയ്ക്കുക്കുകയും വര്‍ഷാവസാനം പുസ്തകരൂപത്തിലാക്കി സ്‌കൂളുകള്‍ക്കു സമര്‍പ്പിക്കുകയുമാണ് ചെയ്യേണ്ടത്.
ഇത്തരത്തില്‍ നിര്‍മിക്കുന്ന മികച്ച വിജ്ഞാനകോശങ്ങള്‍ക്കു സ്‌കൂള്‍തലത്തില്‍ സമ്മാനങ്ങളും നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."