ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നിര്‍ത്തുന്നു
കണ്ണൂര്‍: ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറി കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി ആരംഭിക്കുന്നതിനാല്‍ ഈമാസം 11 മുതല്‍ മേയ് വരെ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തുന്നതല്ലെന്നു ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. പ്രീത അറിയിച്ചു.
ഇതോടെ ദുരൂഹ സാഹചര്യത്തില്‍ മരിക്കുന്നവരുടെ ബന്ധുക്കള്‍ നെട്ടോട്ടമോടുമെന്നുറപ്പായി.
നിലവില്‍ പോസ്റ്റുമോര്‍ട്ടം സൗകര്യമുള്ള പരിയാരം, തലശേരി എന്നിവടങ്ങളെ ആശ്രയിക്കേണ്ടിവരും. കൂത്തുപറമ്പ് ജനറല്‍ ആശുപത്രിയില്‍ മോര്‍ച്ചറി സൗകര്യമൊരുക്കുമെന്നു ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നു പോസ്റ്റുമോര്ട്ടത്തിനായെത്തുന്നത് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലാണ്.
അഗതികളും ആരോരുമില്ലാത്തവരുടെയും മൃതദേഹങ്ങള്‍ സൂക്ഷിക്കുന്നതും ഇവിടെ തന്നെയാണ്. നിലവിലുള്ള മോര്‍ച്ചറിയുടെ അസൗകര്യമാണ് അറ്റകുറ്റപ്പണി നടത്താന്‍ കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."