ആന്റണിക്കെതിരായ വിവാദ പരാമര്‍ശം സഭാ രേഖകളില്‍നിന്ന് നീക്കി
തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണിക്കും ഭാര്യക്കും എതിരേ ആംഗ്ലോ ഇന്ത്യന്‍ നോമിനേറ്റഡ് അംഗം ജോണ്‍ ഫെര്‍ണാണ്ടസിന്റെ പരാമര്‍ശം സഭാരേഖകളില്‍ നിന്ന് നീക്കം ചെയ്തെന്ന് സ്പീക്കര്‍ നിയമസഭയില്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം. ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് ജോര്‍ജ് ഫെര്‍ണാണ്ടസ് വിവാദ പരാമര്‍ശം നടത്തിയത്. ആന്റണി പ്രതിരോധ മന്ത്രിയായിരുന്നപ്പോള്‍ നടന്ന ആയുധ ഇടപാടില്‍ കമ്മിഷനായി കിട്ടിയ തുക കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്കാണ് പോയതെന്നും ആന്റണിയുടെ ഭാര്യ വരച്ച ചിത്രം എയര്‍ ഇന്ത്യ കോടികള്‍ കൊടുത്താണ് വാങ്ങിയതെന്നുമായിരുന്നു പരാമര്‍ശം.
സഭയിലില്ലാത്ത വ്യക്തിയെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ പാടില്ലെന്നും എ.കെ ആന്റണിയെപറ്റി പറഞ്ഞത് സഭാ രേഖകളില്‍നിന്ന് നീക്കം ചെയ്യണമെന്നുമാവശ്യപ്പെട്ട് കെ.സി ജോസഫ് നോട്ടിസ് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
മാറ്റം ഉണ്ടെങ്കില്‍ പരാമര്‍ശം പിന്‍വലിച്ച് ഫെര്‍ണാണ്ടസ് മാപ്പ് പറയണം, അല്ലെങ്കില്‍ സഭാ രേഖകളില്‍ നിന്ന് നീക്കം ചെയ്യണമെന്നും കെ.സി ജോസഫ് ആവശ്യപ്പെട്ടു.
മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ഉദ്ധരിച്ചാണ് താന്‍ പരാമര്‍ശം നടത്തിയതെന്ന് ഫെര്‍ണാണ്ടസ് പറഞ്ഞു.
വസ്തുതാപരമല്ലാത്ത പരാമര്‍ശങ്ങള്‍ രേഖയില്‍ ഉണ്ടാകില്ലെന്ന് സ്പീക്കര്‍ മറുപടി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."