സര്‍ക്കാര്‍ ഓഫിസുകളില്‍ സ്റ്റേഷനറി സാധനങ്ങള്‍ ഇനി പടിവാതില്‍ക്കല്‍
പാലക്കാട് : സ്‌റ്റേഷനറി വകുപ്പിന്റെ ആധുനികവത്ക്കരണവുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ വൗച്ചര്‍ ഇന്‍ഡന്റ് പ്രകാരം സ്റ്റേഷനറി സാധനങ്ങള്‍ ഓണ്‍ലൈന്‍ മുഖേന സര്‍ക്കാര്‍ ഓഫിസുകളുടെ പടിവാതില്‍ക്കല്‍ എത്തിക്കുന്ന സംസ്ഥാനതല പൈലറ്റ് പദ്ധതിയുടെ ആദ്യഘട്ട വിതരണം പാലക്കാട് സിവില്‍ സ്റ്റേഷനില്‍ നാളെ നടക്കും. ഷൊര്‍ണൂര്‍ മേഖലാ സ്റ്റേഷനറി ഓഫിസില്‍ നിന്നും ജില്ലയിലെ സര്‍ക്കാര്‍ ഓഫിസുകളിലേക്ക് 'ടേംസ്' (ടോട്ടല്‍ എന്റര്‍പ്രൈസ് റിസോഴ്‌സ് മാനെജ്‌മെന്റ് സിസ്റ്റം) സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജനുവരി 30 രാവിലെ 10ന് ജില്ലാ കലക്ടര്‍ ഡി. ബാലമുരളി പദ്ധതി ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി സ്റ്റേഷനറി കണ്‍ട്രോളര്‍ എസ്.ജയലക്ഷ്മി അധ്യക്ഷയാവുന്ന പരിപാടിയില്‍ അസിസ്റ്റന്റ് സ്റ്റേഷനറി കണ്‍ട്രോളര്‍ വി. സുരേഷ്, സ്‌റ്റേഷനറി ഇന്‍സ്‌പെക്ടര്‍ കെ. മധു സംസാരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."