ദേവനന്ദയുടെ മരണം: പൊലിസ് നായ എത്തിയ വീട് കേന്ദ്രീകരിച്ച് അന്വേഷണം
കൊല്ലം: ഇത്തിക്കരയാറ്റില്‍ ആറു വയസുകാരി ദേവനന്ദ മുങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടിട്ട് ഒരാഴ്ചയായിട്ടും മരണത്തിലെ ദുരൂഹത നീക്കാന്‍ അന്വേഷണ സംഘത്തിനു കഴിഞ്ഞില്ല. മുങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെങ്കിലും ഫൊറന്‍സിക് സംഘത്തിന്റെ കണ്ടെത്തല്‍ കൂടി ലഭിച്ചെങ്കില്‍ മാത്രമേ യഥാര്‍ഥ ചിത്രം വ്യക്തമാകൂ.
പൊലിസ് നായ മണംപിടിച്ച് കുട്ടിയുടെ വീടിന്റെ ഒരു കിലോമീറ്റര്‍ ദൂരത്തുള്ള ആളൊഴിഞ്ഞ വീട്ടിലെത്തിയതാണ് അന്വേഷണസംഘത്തെ കുഴക്കുന്നത്. കുട്ടി ഒറ്റയ്ക്ക് ഇവിടെയെത്തിച്ചേരാനുള്ള സാധ്യതയെക്കുറിച്ചാണ് അന്വേഷണം നീങ്ങുന്നത്. നാട്ടുകാരില്‍ നിന്നും അയല്‍ക്കാരില്‍ നിന്നും ഉള്‍പ്പെടെ അന്‍പതോളം പേരില്‍ നിന്ന് പൊലിസ് തെളിവെടുത്തിട്ടുണ്ട്. എല്ലാ വഴികളും തേടിയുള്ള സമഗ്രവും ശാസ്ത്രീയവുമായ അന്വേഷണമാണ് നടത്തുന്നതെന്ന് കൊല്ലം സിറ്റി പൊലിസ് കമ്മിഷണര്‍ ടി. നാരായണന്‍ പറഞ്ഞു. എല്ലാ വിവരങ്ങളും എല്ലാ സാധ്യതകളും ആരായുന്നതിന്റെ ഭാഗമായാണ് പലരുടെയും മൊഴി ശേഖരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."