ഹര്‍ത്താല്‍ അക്രമം; 11 പേര് കൂടി അറസ്റ്റില്‍
ഒറ്റപ്പാലം: ശബരിമല കര്‍മ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ ഒറ്റപ്പാലത്ത് നടന്ന അക്രമ സംഭവത്തില്‍ പൊലിസിനെ അക്രമിക്കുകയും, പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്ത കേസില്‍ 11പേര് കൂടി അറസ്റ്റിലായി.
പത്തിരിപ്പാല പെരുമ്പറമ്പ് സുന്ദരന്‍ മകന് സുജിത് കുമാര്‍ (28), സൗത്ത് പനമണ്ണ പൊതുമന പറമ്പില്‍ മണികണ്ഠന് (30), സൗത്ത് പനമണ്ണ ചക്കിയാവില്‍ രാജേഷ് (21), പനമണ്ണ കൊഴിഞ്ഞില്‍ പറമ്പില്‍ സിബില്‍ (20), വടക്കാഞ്ചേരി തടത്തില്‍ പ്രവീണ്‍ (20), പാലപ്പുറം ചോലയില്‍ മഹേഷ് (20), പാലപ്പുറം ചെരുങ്ങത്ത് പ്രജിത്ത് (23), സൗത്ത് പനമണ്ണ കാര്യംകാട്ടില് ശ്രീകുമാര്‍(38), സൗത്ത് പനമണ്ണ മണ്ണം പറമ്പില്‍ രാകേഷ് (30), പാലപ്പുറം കൈപ്പറ്റ സതീഷ് (25), സൗത്ത് പനമണ്ണ കൊടപ്പനക്കാട്ടില് രതീഷ് (29) എന്നിവരാണ് അറസ്റ്റിലായത്.
മൂന്ന് സംഭവങ്ങളിലായി സംഘ്പരിവാര്‍ പ്രവര്‍ത്തകരായ 300 പേര്‍ക്കെതിരെ ഹര്‍ത്താല്‍ ദിനത്തില്‍ ഒറ്റപ്പാലം പൊലിസ് കേസെടുത്തിരുന്നു. കേസില്‍35പേര് ഇതുവരെ അറസ്റ്റിലായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."