മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പ് കേസ്; ആഭ്യന്തര വകുപ്പിനെ തള്ളി വനംവകുപ്പ്
പാലക്കാട്: നടന്‍ മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പ് കേസ് പിന്‍വലിക്കാനുള്ള ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശയ്‌ക്കെതിരേ വനംവകുപ്പ്. കേസ് പിന്‍വലിക്കുന്നതില്‍ എതിര്‍പ്പില്ലെന്നു കാട്ടി ഹെക്കോടതിയില്‍ സര്‍ക്കാര്‍ എന്‍.ഒ.സി. നല്‍കിയിരുന്നു.
ഫോറസ്റ്റ് ഓഫിസറുടെ പരാതിയിന്മേലുള്ള കേസാണിത്. ഈ പരാതി കലക്ടര്‍ക്കു പിന്‍വലിക്കാന്‍ കഴിയില്ലെന്നാണു വനംവകുപ്പിന്റെ നിലപാട്. ഇക്കാര്യത്തില്‍ വകുപ്പ് നിയമോപദേശം തേടി.
കേസ് പിന്‍വലിക്കുന്നതിനെ വനംവകുപ്പ് എതിര്‍ക്കുമ്പോള്‍ ആഭ്യന്തര വകുപ്പ് എതിര്‍പ്പില്ലെന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ക്രിമിനല്‍ നടപടി ചട്ടപ്രകാരമുള്ള കേസുകള്‍ പിന്‍വലിക്കാനാണ് കലക്ടര്‍ക്ക് അധികാരമുള്ളതെന്നാണു വനംവകുപ്പിന്റെ വാദം.
കോടതിയുമായി കൂടിയാലോചിച്ചു കേസ് പിന്‍വലിക്കാനുള്ള നടപടി സ്വീകരിക്കാന്‍ എറണാകുളം കലക്ടര്‍ മലയാറ്റൂര്‍ ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍ക്കും കോടനാട് റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ക്കും പബ്ലിക് പ്രോസിക്യൂട്ടര്‍ക്കും കത്തു നല്‍കിയതും വിവാദമായിട്ടുണ്ട്.
പ്രോസിക്യൂട്ടര്‍മാരുടെ മേല്‍നോട്ടചുമതല കലക്ടര്‍ക്കാണ്. കലക്ടറുടെ നിര്‍ദേശപ്രകാരം പ്രോസിക്യൂട്ടറാണു പിന്‍വലിക്കല്‍ അപേക്ഷ നല്‍കേണ്ടത്.
സിവില്‍ നടപടിക്രമം വകുപ്പ് 321 പ്രകാരം പബ്ലിക് പ്രോസിക്യൂട്ടര്‍ക്കു സര്‍ക്കാരിന്റെ അനുമതിയോടെ കേസില്‍നിന്നു പിന്മാറാന്‍ അവകാശമുണ്ട്. സിവില്‍ നിയമം ബാധകമല്ലെന്നാണു വനംവകുപ്പിന്റെ നിലപാട്.
പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഈമാസം കേസ് പരിണഗിക്കുന്നുണ്ട്. സമന്‍സ് അയച്ചിട്ടും പ്രതികള്‍ ഇതുവരെ ഹാജരായിട്ടില്ല.
1977ലെ വന്യജീവി സംരക്ഷണ നിയമം ലംഘിച്ചതിനാണു മോഹന്‍ലാല്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരേ വനംവകുപ്പ്
കേസെടുത്തത്. ആനക്കൊമ്പ് നിയമവിരുദ്ധമായി കൈമാറ്റംചെയ്യുകയും വാങ്ങി കൈവശം സൂക്ഷിക്കുകയും ചെയ്‌തെന്നാണു കേസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."