കൊവിഡ്: അച്ചടി മേഖലയിലും പ്രതിസന്ധി
കണ്ണൂര്‍: കൊവിഡ് ബാധ രാജ്യത്തെ അച്ചടിമേഖലയെയും പ്രതിസന്ധിയിലാക്കുന്നു. ആഗോളതലത്തില്‍ തന്നെ പ്രധാന പ്രിന്റിങ് മെഷിനറി, പേപ്പര്‍, മഷി നിര്‍മാണകേന്ദ്രമായ ചൈനയിലെ നിരവധി വ്യവസായശാലകള്‍ കൊവിഡ് ഭീഷണിയെ തുടര്‍ന്ന് അടച്ചുപൂട്ടുകയും ചരക്കുനീക്കം ദിവസങ്ങളായി സ്തംഭിക്കുകയും ചെയ്തതോടെ ഇന്ത്യന്‍ വിപണിയിലും ആര്‍ട്ട് പേപ്പറുകളുടെ ക്ഷാമം രൂക്ഷമായി.
നിലവില്‍ സ്റ്റോക്കുള്ള ആര്‍ട്ട് പേപ്പറുകള്‍ ഉപയോഗിച്ചാണു പ്രിന്റിങ് നടത്തുന്നത്.
ഒരുമാസം കഴിഞ്ഞാല്‍ മാത്രമേ കടലാസ് ക്ഷാമത്തിന്റെ തീവ്രത എത്രത്തോളമുണ്ടെന്നു മനസിലാക്കാന്‍ കഴിയൂ എന്ന് പ്രിന്റിങ് പ്രസ് ഉടമകള്‍ പറയുന്നു. വിഷു, റമദാന്‍ സീസണുകള്‍ കേരളത്തില്‍ കൂടുതല്‍ അച്ചടി നടക്കുന്ന സമയമാണ്. ഇതു പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയിലാണ് ആര്‍ട്ടിസ്റ്റുകള്‍ ഉള്‍പ്പെടെ അച്ചടിരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍.
രാജ്യത്തെ മുന്‍നിര ആര്‍ട്ട് പേപ്പര്‍ വിതരണക്കാരായ ബി.ജി.പി.എല്‍, ജെ.കെ തുടങ്ങിയ കമ്പനികള്‍ക്ക് ടെന്‍ഡര്‍ അനുസരിച്ച് സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ ആവശ്യമായ ഉല്‍പന്നം നല്‍കാന്‍ കഴിയുന്നില്ല.
മഷി അടക്കമുള്ള മറ്റു സാമഗ്രികള്‍ക്കും ചൈനയെ ആശ്രയിക്കാതെ മുന്നോട്ടുപോകാനാവാത്ത സാഹചര്യമാണുള്ളത്. ആര്‍ട്ട് പേപ്പര്‍ ക്ഷാമം നേരിട്ടാല്‍ അച്ചടി നിരക്ക് വര്‍ധിപ്പിക്കേണ്ടി വരുമെന്ന് പ്രസ് ഉടമകള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."