HOME
DETAILS
MAL
കെ.സി ജോസഫിനെതിരെ ക്വിക് വെരിഫിക്കേഷന്‍ നടത്താന്‍ ഉത്തരവ്
backup
June 17 2016 | 05:06 AM
തലശേരി: വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ മുന്‍ മന്ത്രി കെ.സി ജോസഫിനെതിരെ ക്വിക് വെരിഫിക്കേഷന്‍ നടത്താന്‍ ഉത്തരവ്. ഇരിട്ടി സ്വദേശി ഷാജി നല്‍കിയ പരാതിയിലാണ് വിജിലന്‍സ് കോടതി ഉത്തരവ്. അടുത്ത മാസം 16 നകം ക്വിക് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി ഉത്തരവിട്ടിട്ടുള്ളത്.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ കെ.സി ജോസഫിന്റെ വരുമാനത്തില്‍ ഗണ്യമായ വര്‍ധനവുണ്ടായിട്ടുണ്ടെന്നാണ് പരാതിയില്‍ പറയുന്നത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ക്വിക് വെരിഫിക്കേഷന്‍ നടത്തി റിപ്പോര്‍ട് സമര്‍പ്പിക്കാന്‍ തലശേരി വിജിലന്‍സ് കോടതി വിജിലന്‍സിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതു സംബന്ധിച്ച പ്രാഥമിക ദ്രുത പരിശോധന നടത്താനുള്ള ചുമതല കോഴിക്കോട് വിജിലന്‍സിനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."