ആദിവാസി യുവതയുടെ ഉന്നമനം ലക്ഷ്യമിട്ട് 'ഗോത്ര' വരുന്നു
കല്‍പ്പറ്റ: ആദിവാസി യുവതയുടെ ഉന്നമനം ലക്ഷ്യമിട്ട് യുവാക്കളുടെ കൂട്ടായ്മയില്‍ ഗോത്ര(സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ മൂവ്‌മെന്റ് ഫോര്‍ ട്രൈബല്‍ യൂത്ത്) പ്രവര്‍ത്തനം ആരംഭിക്കുന്നതായി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കലാ-കായിക രംഗങ്ങളില്‍ കഴിവുള്ള യുവതീ-യുവാക്കള്‍ക്ക് സഹായവും പ്രോത്സാഹനവും നല്‍കുക, ദൈനംദിന പ്രശ്‌നങ്ങളില്‍ അവരോടൊപ്പം നില്‍ക്കുക, ഭൂമി, വിദ്യഭ്യാസം, ആരോഗ്യം തുടങ്ങി ആദിവാസി സമൂഹം അനുഭവിക്കുന്ന അടിസ്ഥാന വിഷയങ്ങളിലുള്ള ഇടപെടല്‍ എന്നിവയാണ് സംഘടനയുടെ ലക്ഷ്യം. സംഘടനയുടെ ആരംഭമെന്ന രീതിയില്‍ ഈ വരുന്ന ഏപ്രിലില്‍ ജില്ലയില്‍ ഗോത്ര ഫെസ്റ്റ് സംഘടിപ്പിക്കുമെന്നും സംഘാടകര്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ഗോത്ര ചെയര്‍മാന്‍ ബിജു കാക്കത്തോട്, ഭാരവാഹികളായ ഗോപാലന്‍ കാര്യമ്പാടി, സുകുമാരന്‍ ചാലിഗദ്ധ, ഷാജന്‍ പയ്യംപള്ളി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."