സിജി ദോഹ ചാപ്റ്ററിനു പുതിയ ഭരണ സമിതി
ദോഹ: വിദ്യഭ്യാസ - തൊഴില്‍ സാമൂഹിക ശാക്തീകരണരംഗത്ത് കേരളത്തിനകത്തും പുറത്തുമുള്ള മലയാളി സമൂഹത്തിനിടയില്‍ കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി നിസ്വാര്‍ത്ഥ സേവനങ്ങള്‍ അര്‍പ്പിച്ചുകൊണ്ടിരിക്കുന്ന സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ്, ഇന്ത്യ (സിജി) യുടെ ദോഹ ചാപ്റ്ററിനു 2019 -20 കാലയളവിലേക്കുള്ള പുതിയ ഭരണ സമിതി നിലവില്‍ വന്നു. ഹാജി കെ.വി അബ്ദുല്ല കുട്ടി, അബ്ദുല്‍ കരീം കെ., മുഹമ്മദ് ഫിറോസ് സി.എം (സീനിയര്‍ വിഷിനറീസ്) ഡോ. എം. പി മുഹമ്മദ് ശാഫി ഹാജി (ചെയര്‍മാന്‍), ഹമ്മാദ് അബ്ദുര്‍റഹ്മാന്‍ (വൈസ് ചെയര്‍മാന്‍), അമീന്‍ ആസിഫ് (ജനറല്‍ സെക്രട്ടറി) അഡ്വ. ഇസ്സുദ്ദീന്‍ (ചീഫ് കോര്‍ഡിനേറ്റര്‍), മന്‍സൂര്‍ അലി പി (ട്രഷറര്‍) എന്നിവരാണ് പുതിയ ഭാരവാഹികള്‍.
ഡോ. സമീര്‍ കലന്തന്‍, സീനിയര്‍ കോര്‍ഡിനേറ്റര്‍മാരായ യൂസുഫ് വണ്ണാറത്ത് (വിഭവശേഷി &മാു; സാമൂഹിക ശാക്തീകരണം), മുഹമ്മദ് ഫൈസല്‍ (കരിയര്‍ ഗൈഡന്‍സ്) കോര്‍ഡിനേറ്റര്‍മാരായ ഫൈസല്‍ നിയാസ് ഹുദവി (മീഡിയ &മാു; പബ്ലിക് റിലേഷന്‍സ്) റഷീദ് അഹ്മദ് (ഐടി &മാു; നോളജ് മാനേജ്‌മെന്റ്) നാസി ചെമ്മണ്ണൂര്‍ (ആക്ടിവിറ്റി) റുക്‌നുദ്ദീന്‍ അബ്ദുല്ല (അഭിരുചി പരീക്ഷ), ഫൈസല്‍ എ .കെ (തൊഴില്‍ ലഭ്യത), ഫിറോസ് പി .ടി (കരിയര്‍ ഗൈഡന്‍സ്), ത്വാഹ മുഹമ്മദ്‌വിഭവശേഷി &മാു; സാമൂഹിക ശാക്തീകരണം), ഫാസില്‍ ഹമീദ് (അച്ചീവേഴ്‌സ് ക്ലബ്) , ഡെപ്യൂട്ടികോര്‍ഡിനേറ്റര്‍മാരായ ഹനീഫ് ഹുദവി (വിഭവശേഷി &മാു; സാമൂഹിക ശാക്തീകരണം), സിദ്ദീഖ്പറമ്പത്ത് (ആക്ടിവിറ്റി) എന്നിവരടങ്ങിയതാണ് പുതിയ ഭരണ സമിതി.
സ്വയം പര്യപ്തവും ഊര്‍ജസ്വലവും സ്വാധീനശക്തിയുമുള്ള ശാക്തീകരിക്കപ്പെട്ട ഒരു സമൂഹംകെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ സിജി നടപ്പാക്കുന്ന സിജി വിഷന്‍ 2030വിശദശാംശങ്ങള്‍ സിജി ഇന്റര്‍നാഷനല്‍ ചെയര്‍മാന്‍ മുഹമ്മദ് ഫിറോസ് അവതരിപ്പിച്ചു. വൈസ് ചെയര്‍മാന്‍ ഹമദ് അബ്ദുര്‍റഹ്മാന്‍ 2017 18 കാലയളവിലെ റിപ്പോര്‍ട്ട്അവതരിപ്പിച്ചു. ശമീര്‍ അബ്ദുല്ല സ്വാഗതവും ഹാജി കെ .വി അബ്ദുല്ല കുട്ടി നന്ദിയുംപറഞ്ഞു. ബര്‍വ വില്ലേജിലെ റൊട്ടാന റെസ്റ്റാറെന്റില്‍ ചേര്‍ന്ന ജനറല്‍ ബോര്‍ഡ് മീറ്റില്‍ഇന്റര്‍നാഷനല്‍ ചെയര്‍മാന്‍ മുഹമ്മദ് ഫിറോസ് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്‌നിയന്ത്രിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."