HOME
DETAILS
MAL
സഊദിയില്‍ മധുര പാനീയങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തും: ധനകാര്യ മന്ത്രി
backup
January 29 2019 | 10:01 AM
ജിദ്ദ: സഊദിയില്‍ മധുര പാനീയങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തുമെന്ന് ധനകാര്യ മന്ത്രി മുഹമ്മദ് അല്‍ ജദ് ആന്‍. സ്വിറ്റ്സര്‍ലന്റിലെ ദാവോസില്‍ ചേര്‍ന്ന സാമ്പത്തിക ഉച്ചകോടിക്ക് ശേഷം മാധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഈ നികുതി വാറ്റിന് പുറമെയാകും.
അതെ സമയം ,നികുതി എത്ര ശതമാനമാണെന്ന് തീരുമാനിച്ചിട്ടില്ല. പുതിയ ഇനങ്ങളിലേക്ക് കൂടി നികുതി വ്യാപിപ്പിക്കാന്‍ ജി.സി.സി നേതൃത്വം കഴിഞ്ഞ ഉച്ചകോടിയില്‍ അനുമതി നല്‍കിയിട്ടുണ്ട്. കോളകള്‍,പവര്‍ ഡ്രിങ്സ്, പുകയില ഉല്പന്നങ്ങള്, എന്നിവക്കാണ് നിലവില്‍ പ്രത്യേക ഇനങ്ങള്‍ക്കുള്ള നികുതി ചുമത്തിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."