HOME
DETAILS
MAL
ഹവാല ഇടപാട്: ഇന്ത്യക്കാരുള്‍പ്പെടെ 11 പേര് പിടിയില്‍
backup
January 29 2019 | 10:01 AM
ജിദ്ദ: വിദേശത്തേക്ക് പണം കടത്തിയതിന് ഇന്ത്യക്കാരുള്‍പ്പെടെ 11 വിദേശികള്‍ സഊദിയില്‍ പിടിയില്‍. അനധികൃതമായി ഹവാല ഇടപാട് നടത്തിയവരില്‍ ബംഗ്ലദേശുകാരും ഉള്‍പ്പെടും. പണത്തിന്റെ ഉറവിടം കാണിക്കാതെയാണ് സംഘം അയല്‍രാജ്യങ്ങള്‍ വഴി ഭീമമായ തുക വിദേശത്തേക്ക് കടത്തിയിരുന്നത്. ഇവരില്‍നിന്നു പത്തു ലക്ഷത്തിലേറെ റിയാലും വിദേശ കറന്‍സികളും നോട്ടെണ്ണല്‍ മെഷീനും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."